“പെണ്‍കുട്ടികളെ സിനിമയില്‍ അഴിഞ്ഞാടാന്‍ വിടുന്നതിനേക്കാള്‍ നല്ലത് ………………… ’ ഒരു കാലഘട്ടത്തിലെ സമൂഹത്തിന്‍റെ ജല്‍പനങ്ങളെക്കുറിച്ച് നടി പറയുന്നു !

മഹേശ്വരി അമ്മ എന്ന  കെ.പി.എ.സി ലളിത പതിറ്റാണ്ടുകളായി  മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അപൂര്‍വ്വം കലാകാരിമാരില്‍ ഒരാളാണ്. കെ.പി.എ.സി യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ ‘കൂട്ടുകുടുംബത്തിലൂടെയാണ്’ ചലച്ചിത്ര രംഗത്ത് എത്തിയത്.  1978-ൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഭരതന്റെ ഭാര്യയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർഥ് ഭരതൻ അറിയപ്പെടുന്ന ചലച്ചിത്ര നടനാണ്.

ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനി സ്‌ക്രീനിലും താരം വളരെ സജീവമായി തന്നെ നിറഞ്ഞു നില്‍ക്കുന്നുണ്ട് .എന്നാല്‍ ഈ സീനിയര്‍ മോസ്റ്റ് കലാകാരി ഇപ്പോള്‍ ചില വിമർശനങ്ങള്‍ക്കു  ഇര ആയിക്കൊണ്ടിരിക്കുകയാണ്. ഇവര്‍  മലയാള മനോരമയില്‍ നല്‍കിയ പ്രസ്താവന ഉയര്‍ത്തി കാണിച്ച്‌ കൊണ്ടാണ് താരത്തിനെതിരെ രൂക്ഷ വിമര്‍ശനം നടന്നു കൊണ്ടിരിക്കുന്നത്.

തൻ്റെ ചെറുപ്പത്തില്‍ ഡാന്‍സ് പഠിപ്പിക്കാന്‍ തന്നെ ചേര്‍ത്തതിന് ബന്ധുക്കളുടെയും നാട്ടുകാരുടെയും വലിയ വിമര്‍ശനങള്‍ക്ക്  തന്‍റെ അച്ഛന്‍ ഇര ആയിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്. തന്നെ നൃത്തം പഠിപ്പിക്കാന്‍ ചേര്‍ത്തപ്പോള്‍ അച്ഛനെ എതിര്‍ത്ത് കൊണ്ട് നാട്ടുകാരും ബന്ധുക്കളും എത്തിയിരുന്നു. എന്നാല്‍ തന്‍റെ അച്ഛന്‍ കലയെ സ്നേഹിക്കുന്ന ഒരു മനുഷ്യന്‍ ആയതുകൊണ്ട് മറ്റുള്ളവരുടെ വാക്കുകള്‍ക്ക് ചെവി നല്‍കിയില്ല. പലരും ഈ വിഷയത്തില്‍ അച്ഛനോട് വളരെ മോശം രീതിയില്‍ ആണ് സംസാരിച്ചത്. പെണ്‍കുട്ടികളെ സിനിമയില്‍ അഴിഞ്ഞാടാന്‍ വിടുന്നതിനേക്കാള്‍ നല്ലത് കടലില്‍ കൊണ്ട് പോയി കെട്ടി താഴ്ത്തിക്കൂടെ എന്നുവരെ ആളുകള്‍ അച്ഛനോട് പറഞ്ഞിട്ടുണ്ട് . തന്‍റെ  അച്ഛന്‍ കൂടെ നിന്നത് കൊണ്ട് മാത്രമാണ് താന്‍  ഒരു കലാകാരി ആയത് എന്നുമാണ് കെപി എസ് ലളിത പറഞ്ഞത്.

Leave a Reply

Your email address will not be published.