
അവതരണത്തിലെ മികവ് കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധ നേടിയ കലാകാരനാണ് മിഥുൻ. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ അനവധി വേഷങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ടെങ്കിലും ഫ്ലവേര്‍സിലെ കോമഡി ഉത്സവത്തിന്റെ അവതാരകനായി എത്തിയതോടെ ആണ് മിഥുന്റെ തലവര മാറി മറിയുന്നത്. കോമഡി ഉത്സവം എന്ന പ്രോഗ്രാമിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാന്‍ കഴിഞ്ഞു. അദ്ദേഹം ദുബായില്‍ ഒരു റേഡിയോ സ്റ്റേഷനില്‍ ആര് ജെ ആയി ജോലി നോക്കുകയാണ് ഇപ്പോള്‍. മിഥുനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ ആയ ലക്ഷ്മിയും സമൂഹ മാധ്യമത്തില്‍ ഏറെ പരിചിതയാണ്.
സോഷ്യൽമീഡിയയിലും ഏറെ സജീവമായ മിഥുൻ ഭാര്യക്കും മകൾക്കുമൊപ്പം ഉള്ള വിശേഷങ്ങള്‍ മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്. ഭാര്യ ലക്ഷ്മി ഒരു ബ്ലോഗർ കൂടിയാണ് ഇവര്‍ക്കും നിരവധി ആരാധകരാണുള്ളത്. എന്നാല്‍ സമൂഹ മാധ്യമത്തില്‍ ആരാധകരെപ്പോലെ തന്നെ നിരവധി വിമർശകരും ലക്ഷ്മിക്കുണ്ട്. അടുത്ത കാലത്ത് ഇവര്‍ ഇട്ട ഒരു ഡ്രസ്സുമായി ബന്ധപ്പെട്ട് വലിയ രീതിയിൽ വിമർശനം നേരിടേണ്ടിവന്നിരുന്നു. നന്നായി സംസാരിക്കുന്ന പെൺകുട്ടികളെക്കുറിച്ച്
ആളുകൾ കരുതുന്നത് മറ്റൊരു രീതിയിൽ ആണെന്ന അഭിപ്രായം പങ്ക് വച്ചുകൊണ്ട് ഒരു വീഡിയോ അവര്‍ പങ്ക് വച്ചിരുന്നു. ആ പോസ്റ്റിന് താഴെ വളരെ അശ്ലീലമായ ഒരാള്‍ കമൻറ് ചെയ്തിരുന്നു.

ആ ‘സൈബർ മാന്യന്’ ലക്ഷ്മി നൽകിയ മറുപടി വളരെ ശ്രദ്ധേയമായി. ചേച്ചി നൂൽബന്ധമില്ലാതെ ലൈവിൽ വരു എന്നും ആരാണ് ചേച്ചിയെ തുണി
ഉടുക്കാന്‍ പഠിപ്പിക്കുന്നത് എന്ന് നമുക്ക് നോക്കാം എന്നുമായിരുന്നു അയാളുടെ കമന്റ്. ഇതിനു താഴെ കുറിക്കു കൊള്ളുന്ന മറുപടിയുമായി തന്നെ ലക്ഷ്മി എത്തി. ആഗ്രഹം കൊള്ളാമെന്നും എന്നാല്‍ വീട്ടിൽ ഉള്ളവരോട് പറഞ്ഞു നോക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത് എന്നുമായിരുന്നു ലക്ഷ്മിയുടെ റീപ്ലേ. സമൂഹ മാധ്യമത്തിലെ ആരാധകര്‍ ഈ കമന്റ് ഏറ്റെടുത്തുവെന്ന് പറഞ്ഞാല്‍ മതിയല്ലോ.