മരിച്ചിട്ട് തിരിച്ചു വന്ന, മമ്മൂട്ടിയുടെ മകളായും നായികയായും അഭിനയിച്ച ഒരേയൊരു നടി.

ബാലതാരമായി സിനിമയിലയെത്തിയ അഞ്ജു ഒരുകാലത്ത് മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെയും മകളായി അഭിനയരംഗത്ത് നിറഞ്ഞു നിന്ന നടിയാണ്. സിനിമയിലൂടെ വളര്‍ന്ന ഇവര്‍ മോഹന്‍ലാല്‍, മമ്മൂട്ടി ഉളപ്പടെ എല്ലാ മുന്‍ നിര നായകന്മാരുടെ കൂടെയും ബാലതാരമായും പിന്നീട് നായികയായും അഭിനയിക്കാന്‍ ഭാഗ്യം സിദ്ധിച്ച താരമാണ്. മലയാളത്തിന് നിരവധി അന്യദേശാ ഭാഷകളിലും സാന്നിധ്യം അറിയിച്ച നടിയാണ് ഇവര്‍. നിറപ്പകിട്ട് , നരിമാന്‍, നീലഗിരി, കിഴക്കന്‍ പത്രോസ്, മിന്നാരം തുടങ്ങി മലയാളത്തില്‍ വിജയം നേടിയ അനേകം ചിത്രങ്ങളുടെ ഭാഗമായിരുന്നു അഞ്ജു. മഹേന്ദ്രന്‍ സംവിധാനം ചെയ്ത ഉത്തിരിപ്പൂക്കള്‍ എന്ന ചിത്രത്തിലൂടെ വെറും രണ്ടാം വയസില്‍ വെള്ളിത്തിരയിലെത്തിയ പ്രതിഭയാണ് ഇവര്‍.

പിന്നീട് നിരവധി ചിത്രങ്ങളില്‍ വേഷമിട്ട അഞ്ജു ബേബി അഞ്ജു എന്ന പേരില്‍ അക്കാലത്തെ ജനഹൃദയങ്ങള്‍ കീഴടക്കിയ നടിയാണ്. മോമ്മൂട്ടിയോടും ലാലിനോടും ഒപ്പം നിരവധി ചിത്രങ്ങളില്‍ അഞ്ജു നായികയായി. താഴ്വാരം, കൗരവര്‍, നീലഗിരി തുടങ്ങി ചിത്രങ്ങള്‍ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇടയ്ക്ക് അഞ്ജു മരിച്ചു എന്നുള്ള വ്യാജ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് പ്രതികരിച്ച്‌ അഞ്ജു രംഗത്ത് എത്തിയിരുന്നു.

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനും അഞ്ജുവിന് ഒട്ടും മടിയില്ലായിരുന്നു എന്നതാണ് ഇവര്‍ക്ക് ഇടക്കാലത്ത് അവസ്സരങ്ങള്‍ ഏറെ ഉണ്ടാകാന്‍ കാരണം ആയത് . ഈ താരത്തെ ചുറ്റിപ്പറ്റി അനവധി വിവാദങ്ങളും ഗോസിപ്പുകളും അഞ്ജുവിന് ഉണ്ടായിരുന്നു. സിനിമയില്‍ നിറഞ്ഞുനിറഞ്ഞു നിൽക്കുമ്പോഴും അഞ്ജുവിന്റെ ദാമ്പത്യ ജീവിതം അത്ര വിജയം ആയിരുന്നു . അഞ്ജുവിൻ്റെ അച്ഛന്‍ മുസ്ലിമും അമ്മ ഹിന്ദുവും ആണ്. 1995 ല്‍ പ്രശസ്ത കന്നഡ നടന്‍ ടൈഗര്‍ പ്രഭാകറിനെ വിവാഹം കഴിച്ച ഇവര്‍ 1996 ല്‍ തന്നെ ആ ബന്ധം വേര്‍പെടുത്തി. ഈ ബന്ധത്തില്‍ ഇവര്‍ക്കൊരു മകനുണ്ട്.1998ല്‍ ഒകെ സുന്ദറിനെ വിവാഹം കഴിച്ചു. ഒഎകെ സുന്ദര്‍ തമിഴ് സിനിമയിലും സീരിയലിലും തിളങ്ങി നടനാണ്. മകന്‍ അര്‍ജുന്‍ അഞ്ജുവിനും സുന്ദറിനും ഒപ്പമാണ് താമസം.

Leave a Reply

Your email address will not be published.