ഇത് ഞങ്ങള്‍ ജീവന്‍ പണയപ്പെടുത്തി പൂര്‍ത്തീകരിച്ച ചിത്രം !

ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രം മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ പ്രമേയവും കഥാ തന്തുവും ചിത്രത്തെ കൂടുതല്‍ മുന്നേറാന്‍ സഹായിച്ചു എന്നു തന്നെ പറയാം.  ആമസോണ്‍ പ്രൈമില്‍ ആണ് ചിത്രം റിലീസ് ചെയ്തത് . ഈ ചിത്രത്തിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സംവിധായകന്‍റെ ഒരു ഫെയിസ് ബുക്ക് കുറുപ്പ് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. 

താന്‍ ഇത്തരം ഒരു കുറുപ്പ് എഴുതുന്നത്  2014 ഫെബ്രുവരി 7ന് ‘ ഓം ശാന്തി ഓശാന ഇറങ്ങിയപ്പോഴും 2016 സെപ്റ്റംബര്‍ 14ന് ഒരു മുത്തശ്ശി ഗദ ഇറങ്ങിയപ്പോഴുമാണ് എന്ന ആമുഖത്തോടെ ആണ് അദ്ദേഹം തുടങ്ങുന്നത്. ആദ്യ ചിത്രം തന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചുവെന്നും  രണ്ടാമത്തെ ചിത്രം മികച്ച ഒരു കുടുംബ ചിത്രം എന്ന രീതിയില്‍ ശ്രദ്ധിക്കപ്പെട്ടുവെന്നും അദ്ദേഹം അഭിമാനത്തോടെ പറയുന്നു. 

തന്‍റെ ആ രണ്ടു ചിത്രങ്ങളും തിയേറ്ററില്‍ തന്നെയാണ് ഇറങ്ങിയത്. ആളുകളുടെ ആരവത്തിനിടയില്‍ സിനിമ കണ്ട് കണ്ണ് നിറഞ്ഞ ദിവസ്സങ്ങള്‍  അഭിമാനത്തോടെ ഓര്‍ക്കുന്നുവെന്നും ലോകം മുഴുവന്‍ ഒരു മഹാമാരിയില്‍ പകച്ച്‌ നില്‍ക്കുമ്ബോള്‍ തനിക്കും ഒരു കൂട്ടം സിനിമ പ്രവര്‍ത്തകര്‍ക്കും തൊഴിലും ഉപജീവനവും നല്‍കിയ സിനിമയാണ് സാറാസ് എന്നും സംവിധായകന്‍ അഭിമാനം കൊള്ളുന്നു. 

ചിത്രത്തിന്‍റെ നിര്‍മാതാവ് മുരളിയേട്ടനും ശാന്ത ചേച്ചിയും കൂടെ നിന്നത് കൊണ്ട് മാത്രമാണ് എല്ലാ പ്രതിസന്ധികളും കടന്ന് ആമസോണ്‍ പ്രൈമില്‍ വേള്‍ഡ് പ്രീമിയര്‍ ആയി സിനിമ റിലീസ് ചെയ്യാന്‍ സാധിച്ചത്. വളരെ സൂക്ഷമതയോടെ ഒരു കാര്യം നര്‍മത്തിൻ്റെ മേമ്പടി ചേര്‍ത്ത് പറയാനുള്ള ശ്രമം ആണ് താന്‍ നടത്തിയത്. പ്രേക്ഷകര്‍ സ്വീകരിച്ചതിന് നന്ദി അറിയിക്കുന്നതിനോടൊപ്പം ഈ ചിത്രത്തിന്‍റെ നിര്‍മാണ ഘട്ടത്തില്‍ അനുഭവിക്കേണ്ടിവന്ന വ്യധകളെക്കുറിച്ചും  കൂടെ നിന്ന എല്ലാവരെയും സ്‌നേഹത്തോടെ ഓര്‍ക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. 

ഒരു കൂട്ടം മനുഷ്യര്‍ ജീവന്‍ പണയപ്പെടുത്തി പൂര്‍ത്തീകരിച്ച ചിത്രമാണ് ഇത് . ഈ മഹാമാരിയുടെ കാലത്ത് ഇങ്ങനെ ഒരു ചിത്രം എടുത്ത് വിജയിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിനമാനം ഉണ്ടെന്നും അദ്ദേഹം പ്രേക്ഷകര്‍ക്കായി പങ്ക് വച്ച കുറിപ്പില്‍ പറയുന്നു. 

Leave a Reply

Your email address will not be published.