
മലയാളത്തിലും തമിഴിലും ഒരുപോലെ നിറഞ്ഞു നില്ക്കുന്ന താരമാണ് രേവതി. വര്‍ഷങ്ങളായി തിരശീലയില്‍ നിറഞ്ഞു നില്ക്കുന്ന ഇവര്‍ കൈ വയ്ക്കാത്ത ഒരു മേഖലയും സിനിമയില്‍ ഇല്ലന്നു തന്നെ പറയാം. ഇവരുടെ സ്വകാര്യ ജീവിതം പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുമുണ്ട് . ഇപ്പോള്‍ തൻ്റെ മകളെക്കുറിച്ചുള്ള ഇവര്‍ നടത്തിയ വെളിപ്പെടുത്തല്‍ ആണ് ഏറ്റവും പുതിയ വാര്‍ത്ത. ഏതാണ്ട് രണ്ട് വര്‍ഷം മുന്‍പാണ് തൻ്റെ മകളായ മഹിയെക്കുറിച്ച് രേവതി സമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്തുന്നത്.
വിവാഹമോചനത്തിന് ശേഷം വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രേവതിക്ക് ഒരു കുഞ്ഞ് ജനിച്ചത്. എന്നാല്‍ ഈ കുട്ടിയുടെ പിതാവ് ആരാണെന്ന് പലരും ചോദിച്ചുവെങ്കിലും വ്യക്തമായ ഉത്തരം ഇവര്‍ നല്‍കിയില്ല. എന്നാല്‍ തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്ക്കൊക്കെ വളരെ ആത്മധൈര്യത്തോടെ രേവതി മറുപടി നല്‍കിയിരുന്നു.
താന്‍ ഒരു കുട്ടിയെ ദത്തെടുത്തതാണെന്നുള്ള പല കഥകളും പുറത്ത് കേള്‍ക്കുന്നതായി അറിയാമെന്നും എന്നാല്‍ എല്ലാവരുടെയും അറിവിലേക്കായി താരം പറയുന്നത് ഇവള് തന്റെ സ്വന്തം രക്തമാണെന്നും ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടെയെന്നും പലരുടേയും അവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ രേവതി പറഞ്ഞത്, തനിക്ക് ഒരു കുട്ടി വേണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നതിനാല്‍ അത് നടപ്പിലാക്കാനുള്ള ധൈര്യം കുറച്ചു കഴിഞ്ഞാണ് തനിക്ക് ലഭിച്ചതത്രേ.

സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന സമയത്താണ് ഇവരുടെ വിവാഹം. ക്യാമറാമാനും സംവിധായകനുമായ സുരേഷ് മേനോനെയാണ് 1986 ല്‍ രേവതി വിവാഹം ചെയ്തത് . എന്നാല്‍, പിന്നീട് ചില അസ്വാരസ്യങ്ങളെത്തുടര്‍ന്ന് 2002 ല്‍ ഇരുവരും ബന്ധം വേര്‍പ്പെടുത്തി. ശേഷം പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രേവതിക്ക് ഒരു കുട്ടി ഉണ്ടായത്.
1966 ജൂലൈ എട്ടിനാണ് രേവതി ജനിച്ചത്. ഇപ്പോള്‍ ഇവര്‍ക്ക് 51 വയസ്സായി. ആശാ എന്നാണ് രേവതിയുടെ റിക്കാര്ഡിക്കല് നെയിം. കിലുക്കം, ദേവാസുരം, മയാമയൂരം, വരവേല്‍പ്പ്, അദ്വൈദം, നന്ദനം തുടങ്ങിയവയാണ് ഇവരുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രങ്ങള്‍ .