ഈ മോഹന്‍ലാല്‍ സിനിമാ ചെയ്യേണ്ടിയിരുന്നില്ലന്നു ചിത്രത്തിന്‍റെ നിര്‍മാതാവിന് തോന്നാന്‍ കാരണവും ലാലിൻ്റെ ഫയർ മാജിക് ഷോയും

മോഹന്‍ലാല്‍-ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു മാടമ്പി . ഒരു വലിയ താരനിര തന്നെ അണിനിരന്ന ഈ ചിത്രം പ്രേക്ഷകര്‍ ഇരുംകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു . എന്നാല്‍ ചിത്രത്തിൻ്റെ നിര്‍മാതാവായ ബി.സി. ജോഷി ഈ ചിത്രത്തിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ മനസ്സിക വ്യധയെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ഈ തുറന്നു പറച്ചില്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ചിത്രത്തിൻ്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തനിക്ക് മറക്കാനാകാത്ത ഒരു അനുഭവമുണ്ടായെന്ന് പറയുകയാണ് ബി.സി. ജോഷി.

ഷൂട്ടിംഗ് തുടങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോഴേക്കും തന്നെ ഇത്തരം ഒരു ചിത്രം ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയതായി അദ്ദേഹം പറയുന്നു. അപ്പോഴെക്കും തനിക്ക് 10 കോടിയോളം രൂപ ചെലവായിരുന്നു. പലരില്‍ നിന്നും പണം വാങ്ങി ആണ് പലപ്പോഴും ഒരു സിനിമ നിര്‍മ്മിക്കുന്നത്. അതുകൊണ്ട് തന്നെ പിന്നീട് പകുതിക്ക് വച്ച് നിര്‍ത്താന്‍ ആവില്ല. അങ്ങനെ ആകെ അങ്കലാപ്പില്‍ ഇരിക്കുമ്പോഴാണ് മോഹന്‍ലാല്‍ ഒരു മാജിക് ഷോയില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പായിരുന്നു എന്ന വിവരം താന്‍ അറിയുന്നത് .

അതൊരു ഫയര്‍ എസ്കേപ്പ് മാജിക് ആയിരുന്നു. ഒരാഴ്ചയോളം അദ്ദേഹം അതിനായി പരിശീലനം നടത്തിയിരുന്നു. ഈ വിവരം അറിഞ്ഞ് എല്ലാ ചാനലുകാരും അപ്പോഴേക്കും ലൊക്കേഷന് സമീപം എത്തിയിരുന്നു. മോഹന്‍ലാല്‍ അതില്‍ പങ്കെടുക്കാനുള്ള ഉറച്ച തീരുമാനത്തിലും. ഇത് വളരെ അപകടം പിടിച്ച ഒരു ആക്റ്റ് ആയതിനാല്‍ ഈ ഉദ്യമത്തില്‍ നിന്നും പിന്‍വാങ്ങണമെന്ന് പറയാന്‍ പലപ്പോഴും ആഗ്രഹിച്ചു. പക്ഷേ അദ്ദേഹത്തോട് നേരിട്ട് പറയാന്‍ തനിക്ക് ധൈര്യം ഇല്ലാത്തത്തിനാല്‍ അക്കാര്യം ആന്റണിയോട് പറഞ്ഞു, അദ്ദേഹത്തെ എങ്ങനെയെങ്കിലും എങ്ങനെയെങ്കിലും പിന്തിരിപ്പിക്കണമെന്ന്.
എന്നാല്‍ മോഹന്‍ലാല്‍ ഒരു തീരുമാനം എടുത്താല്‍ പിന്നെ മാറ്റാന്‍ പാടാണ് എന്നാണ് ആന്റണി പറഞ്ഞത്. ഉണ്ണികൃഷ്ണനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും അതിനുള്ള ധൈര്യം ഇല്ല എന്ന മറുപടി ആണ് ലഭിച്ചത് .

തീയില്‍ ചാടി അദ്ദേഹത്തിന് എന്തെങ്കിലും പറ്റിയാല്‍ സിനിമയുടെ ഗതിയെന്താകും. അദ്ദേഹത്തിന് എന്തെങ്കിലും പറ്റും എന്നല്ല താന്‍ ഉദ്ദേശിച്ചത്. അദ്ദേഹത്തോട് ഏറെ ഇഷ്ടമുള്ളയാളാണ് താന്‍ . എന്നാല്‍ സിനിമ ഷൂട്ടിംഗ് സമയത്തെ ഈ രീതിയോട് തനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. ഈ പണിയ്ക്ക് വരണ്ടായിരുന്നുവെന്ന് മനസ്സ് പറഞ്ഞു. എന്നാല്‍ അന്നത്തെ മുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദന്‍ ലാലിനോട് ഇതില്‍ നിന്ന് പിന്മാറണമെന്ന് പറയുകയും അങ്ങനെ പുള്ളി പിന്മാറുകയും ചെയ്തുവെന്നും ബി.സി. ജോഷി പറഞ്ഞു.

Leave a Reply

Your email address will not be published.