‘വിവാഹം കഴിക്കാൻ ഒരു പുരുഷൻ വന്നാല്‍ ലൈംഗികാവയവം വർക്കിങ് ആകുമോ ഇല്ലയോ അല്ലങ്കില്‍ വലിപ്പം ചെറുതാണോ കൂടുതലാണോ എന്നൊക്കെ നോക്കിയിട്ടല്ല ഒരു ലൈഫ് പാർട്ണറെ തിരഞ്ഞെടുക്കുന്നത്’ ട്രാന്‍സ് വുമണ്‍ സീമ വിനീതിന് സ്യൂഡോ ഫെമിനിസ്റ്റുകളോട് ചിലത് പറയാനുണ്ട്.

ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ ഏറെ പരിചിതമായ ട്രാൻസ്‌ വുമൺ ആണ് സീമ വിനീത്. മിനിസ്‌ക്രീനിലെ പ്രശസ്തമായ വോഡാഫോൺ കോമഡി സ്റ്റാർസിലൂടെയാണ് സീമ പ്രേക്ഷരുടെ മുന്നിലേക്ക് എത്തിയത്. വർഷങ്ങളായി ബ്രൈഡൽ മേക്കപ്പ് രംഗത്ത് സീമ പ്രവർത്തിച്ചു വരുന്നുണ്ട്.

സ്വന്തം കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും നിരവധി പരിഹാസങ്ങൾ കേട്ട സീമ ഇന്ന് ഏവരെയും അതിശയപ്പെടുത്തുന്ന ഒരു വളർച്ചയുടെ നെറുകയിലാണ്. കഷ്ടപ്പാടിന്‍റെയും കഠിനാധ്വാനത്തിൻ്റെയും ഒരു കഥ ഇതിനു പിന്നിലുണ്ട്. വിനീതായിട്ടാണ് താന്‍ ജനിച്ചതും വളർന്നതും എന്നാല്‍ സ്വയം തിരിച്ചറിഞ്ഞപ്പോൾ സീമ എന്ന പേരിലേക്ക് മാറുകയായിരുന്നു എന്നും അവര്‍ പറയുന്നു .

സർജറിയിലൂടെ ഇവര്‍ പൂർണ്ണമായും ഒരു സ്ത്രീ ആയി മാറിയെങ്കിലും പൊതു സമൂഹത്തിൽ നിന്ന് നിരവധി വിമർശനങ്ങൾ സീമയ്ക്ക് കേൾക്കേണ്ടി വന്നു . ഇവരുടെ ലിംഗ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞിട്ട് ഒരു വര്‍ഷം ആകുന്നു ഇപ്പോള്‍. ഒരു പ്രമുഖ സോഷ്യൽ മീഡിയ ആകടിവിസ്റ്റിന്‍റെ പോസ്റ്റിനെക്കുറിച്ചുള്ള ഇവരുടെ അഭിപ്രായം വളരെ ചര്‍ച്ചയായി.

തന്നെ വിവാഹം കഴിക്കാൻ ഒരു പുരുഷൻ വന്നാല്‍ അയാളുടെ ലൈംഗികാവയവം വർക്കിങ് ആകുമോ ഇല്ലയോ അല്ലങ്കില്‍ വലിപ്പം ചെറുതാണോ കൂടുതലാണോ എന്നൊക്കെ നോക്കിയിട്ടല്ല ഒരു ലൈഫ് പാർട്ണറെ തിരഞ്ഞെടുക്കുന്നത്. വരുന്ന ആൾ എത്ര നാൾ കൂടെ ഉണ്ടാകും നമ്മളെ എങ്ങനെ മനസിലാക്കും നമ്മളെ എങ്ങനെ സപ്പോർട്ട് ചെയ്യും നമ്മുടെ പേരൻസിനെ എങ്ങനെ സപ്പോർട്ട് ചെയ്യും എന്നതൊക്കെയാണ് .

പിന്നീടുള്ള കാര്യമാണ് കുട്ടികളുണ്ടാകുമോ ഇല്ലയോ എന്നതൊക്കെ. ചിലപ്പോ ഉണ്ടാകും ചിലപ്പോ ഇല്ലായിരിക്കാം. എന്നാല്‍ ആ ആക്റ്റിവിസ്റ്റ് പറയുന്നത് പോലെ എല്ലാം പരിശോധിച്ച് ടെസ്റ്റ് ചെയ്തിട്ട് കല്യാണം കഴിക്കാൻ കഴിയില്ലല്ലോ എന്നും അവര്‍ പറയുന്നു. ഇവരെയൊക്കെ ഒരു ഫെമിനിസ്റ്റ് ആയി കാണാന്‍ കഴിയില്ലന്നും അവര്‍ പറയുന്നു. കോമഡി പ്രോഗ്രാം ചെയ്യുന്ന സമയത്തും തന്നോട് പലരും മോശമായി പെരുമറിയിട്ടുണ്ടെന്ന് സീമ അഭിമുഖത്തിൽ വെളിപ്പെടുത്തി.

Leave a Reply

Your email address will not be published.