
വിവാദങ്ങളുടെ തോഴി എന്ന വിശേഷണത്തിന് എല്ലായിപ്പോഴും അർഹയാണ് വനിതാ വിജയകുമാർ. ഇവർക്കെതിരെ നിരവധി ആരോപണങ്ങളാണു ഈ ചുരുങ്ങിയ കാലയളവില്‍ ഉയർന്നുവന്നിട്ടുള്ളത്. ഇതില്‍ ഏറ്റവും സുപ്രധാനമായ ഒരു സംഭവം ആയിരുന്നു താരത്തിന്റെ മൂന്നാം വിവാഹം. ഇവർ അവസാനം വിവാഹം കഴിച്ചത് പീറ്റർ എന്നയാളിനെ ആണ്. താരത്തിനെതിരെ സോഷ്യൽ മീഡിയ പേജുകളില്‍ വളരെ വലിയ വിമർശനങ്ങൾ ഇതേ തുടർന്ന് ഉണ്ടായിരുന്നു .

എന്തുകൊണ്ടോ ഇവരുടെ ആ വിവാഹ ബന്ധത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. വെറും മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ ആ ബന്ധവും വേർപെടുത്തി. വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് പ്രതിദിനമെന്നോണം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇവര്‍ ഇപ്പോൾ പുതിയ വിവാദ ചുഴിയിൽ പെട്ടിരിക്കുകയാണ്.

ഇപ്രാവശ്യം ഒരു മുൻനിര നടിയ്ക്കെതിരെ ആരോപണവുമായി വനിത രംഗത്തെത്തിയിരിക്കുന്നത്. വിജയ് ടിവിയിൽ ഇപ്പോള്‍ സംപ്രേഷണം ചെയ്തു വരുന്ന ബിഗ് ബോസ് ജോഡികള്‍ എന്ന എന്ന ടെലിവിഷൻ പ്രോഗ്രാമിൽ നിന്നും താൻ പിന്മാറുകയാണ് എന്ന് വനിത തൻറെ ട്വിറ്ററിൽ കുറിച്ചു.

വിജയ് ടീ വിക്ക് ഇവരുടെ കരിയറിൽ നിർണായകമായ പങ്കുണ്ട്. കുക്ക് വിത്ത് കോമാളി തുടങ്ങിയ നിരവധി പ്രോഗ്രാമുകളില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇവർ പങ്കുവെച്ച ട്വീറ്റിൽ പറയുന്നത് ഒരുപാട് അവസരങ്ങൾ വിജയ് ടെലിവിഷന്‍ നൽകിയെന്നും എന്നാൽ ഇവിടെയും തനിക്കെതിരെയുള്ള പീഡനങ്ങൾ കുറയുന്നില്ല.

ഇപ്പോള്‍ താരത്തിന്റെ ആരോപണം ജോലി സ്ഥലത്ത് പുരുഷൻമാര് മാത്രമല്ല സ്ത്രീകളും തന്നെ പീഡിപ്പിക്കുന്നു എന്നും വനിത ആരോപിക്കുന്നു. പേര് വെളിപ്പെടുത്താത്ത ഒരു പ്രശസ്ത നടിയാണ് ഇതിന് പിന്നില്‍. വളരെ മോശം സ്വഭാവമുള്ള ചില സ്ത്രീകൾ തനിക്കെതിരെ ആക്രമണം അഴിച്ചു വിടുന്നു എന്നും താരം ഈ കുറിപ്പില്‍ പറയുന്നു..