‘ആ ലിപ്പ്ലോക്ക് ലീകായ ശേഷം നയൻസിനോട് മാപ്പ് പറഞ്ഞപ്പോഴുള്ള മറുപടി തന്നെ ഞെട്ടിച്ചു’ ചിമ്പു

മലയാള സിനിമയിലൂടെ വളര്‍ന്ന് തെന്നിന്ത്യന്‍ സിനിമാലോകത്തിന്റ്റെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ ആയി വളര്‍ന്ന നടി ആണ് നയൻതാര. കോട്ടയത്ത് ജനിച്ചു വളര്‍ന്ന ഡയാന കുരിയന്‍ അഭിനയം ആരംഭിച്ചത് മലയാളത്തിൽ ആയിരുന്നെങ്കിലും അവസരങ്ങൾ ലഭിച്ചത് തമിഴില്‍ ആയിരുന്നു.

വളര്‍ച്ചയുടെ ഓരോ പടവിലും താരത്തിനു പിന്നാലെ ഗോസിപ്പുകളും ഉണ്ടായിരുന്നു. ഗ്ലാമർ രംഗങ്ങളില്‍ എക്സ്പോസ്സ്ട് ആയി അഭിനയിക്കാനും മടിയില്ലാത്തത് കൊണ്ട് തന്നെ നിരവധി അവസ്സരങ്ങള്‍ ഇവരെ തേടിയെത്തി. ശരത് കുമാർ നായകനായ അയ്യാ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്ത്.

അമിത ഗ്ലാമര്‍ പ്രദര്‍ശനത്തിൻ്റെ പേരില്‍ നയൻതാരക്കെതിരെ ഒട്ടനവധി വിവാദങ്ങള്‍ ഉണ്ടായിരുന്നു. നയന്‍സിന്‍റെ കാമുകന്‍ എന്ന പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന താരമാണ് ചിമ്പു. ചിമ്പുവിനോടൊപ്പം അഭിനയിച്ച ഒരു ലിപ്‌ലോക്ക് രംഗം ആ സമയത്ത് ഏറെ ചർച്ച ആയിരുന്നു .

ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ആ ചുംബന രംഗത്തെ കുറിച്ച് ചിമ്പു പറയുന്നത് ആ ചിത്രത്തിൻ്റെ പ്രമോഷന് വേണ്ടി ആയിരുന്നു അത്തരം ഒരു രംഗം ചിത്രീകരിച്ചത് എന്നും അത് വലിയ വിവാദം ആവുകയായിരുന്നു എന്നുമാണ് .

പിന്നീട് നയൻതാരയോട് താന്‍ മാപ്പ് പറഞ്ഞിരുന്നു എന്നും ചിമ്പു പറയുന്നുണ്ട്. താൻ കാരണം പഴി കേൾക്കേണ്ടി വന്നതിനാല്‍ ആണ് താൻ നയൻതാരയോട് മാപ്പ് പറഞ്ഞത് എന്നാണ് ചിമ്പു പറയുന്നത്. എന്നാൽ തുടര്‍ന്നുണ്ടായ നയൻതാരയുടെ പ്രതികരണം തന്നെ ഞെട്ടിക്കുന്നതായിരുന്നു . ഒരിയ്ക്കലും മാപ്പ് പറയേണ്ട ആവശ്യം ഇല്ലെന്നും ഇത് ജോലിയുടെ ഭാഗമായി മാത്രമേ താൻ കണ്ടിട്ടുള്ളൂ എന്നും നയന്‍സ് അഭിപ്രായപ്പെട്ടു.

സംവിധായകന്‍റെ കണ്ണിലൂടെ നോക്കുമ്പോൾ ഈ രംഗം ചിത്രത്തിൽ ഏറ്റവും അനിവാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് സിനിമയിൽപോലും ഉണ്ടാകാതിരുന്ന ചുംബനരംഗം ലീക്ക് ആവുക ആയിരുന്നു. ഈ വിവാദങ്ങളെക്കുറിച്ച് കുറച്ച് കാലങ്ങൾക്ക് ശേഷം ഒരു അഭിമുഖത്തിൽ ചിമ്പു പറഞ്ഞിരിക്കുന്ന വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെട്ടത്..

Leave a Reply

Your email address will not be published.