‘അന്ന് തനിക്ക് ഇത്ര ശൗര്യമില്ല, അമ്മയുടെ മീറ്റിംഗില്‍ തന്നെ നിര്‍ത്തി പൊരിച്ചു’ സുരേഷ് ഗോപി പറയുന്നു.

താരസംഘടനയായ അമ്മയില്‍ സുരേഷ് ഗോപി അത്ര സജീവമല്ല. കുറേ കാലങ്ങളായി അദ്ദേഹം അമ്മയുടെ ഒരു പരിപാടികളിലും അങ്ങനെ  പങ്കെടുക്കാറുമില്ല . സിനിമയിലെ തന്നെ ചില വ്യക്തികളുമായുള്ള വ്യക്തിപരമായ അഭിപ്രായ വ്യത്യസ്സമാണ് അമ്മ  സംഘടനയില്‍ നിന്നും പിന്മാറാന്‍ കാരണം.   പക്ഷേ , അമ്മയുടെ നിര്‍ണായകമായ പല തീരുമാനങ്ങളിലും തന്നോട് അഭിപ്രായം ചോദിക്കാറുണ്ടെന്ന് സുരേഷ് ഗോപി പറയുന്നു. ഈ അടുത്തിടെ പുറത്തു വന്ന  ഒരു അഭിമുഖത്തിലാണ് സുരേഷ് ഗോപി അമ്മയില്‍നിന്ന് പിന്‍മാറിയതിന്റെ കാരണം വ്യക്തമാക്കിയിരിക്കുന്നത്.

അമ്മയിലെ എല്ലാ അംഗങ്ങള്‍ക്കും നന്നായിട്ടറിയാം താന്‍ എന്തുകൊണ്ടാണ് സഹകരിക്കാത്തതെന്ന്.  അവര്‍ എടുക്കുന്ന തീരുമാനങ്ങളില്‍ യോജിച്ചു പോകാത്തതുകൊണ്ടല്ല അങ്ങനെ സംഭവിച്ചത് . 1997ല്‍ ഗള്‍ഫില്‍ അമ്മ സംഘടിപ്പിച്ച പ്രോഗ്രാമായിരുന്നു അറേബ്യന്‍ ഡ്രീംസ്. ശേഷം ഒരു രൂപ പോലും വാങ്ങാതെ ഈ ഷോ നാട്ടില്‍ അഞ്ചിടങ്ങളില്‍ അവതരിപ്പിച്ചു. ഷോ നടത്തുന്നയാള്‍ നാലോ അഞ്ചോ ലക്ഷം രൂപ അമ്മയിലേക്കു തരുമെന്നാണ് സംഘടനയെ അറിയിച്ചത്. എന്നാല്‍ വാക്ക് പറഞ്ഞയാള്‍ പണം അടച്ചില്ല.  താനും കല്‍പ്പനയും, ബിജു മേനോനും, ഇതിന് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാല്‍ പിന്നീട് ഈ അഞ്ച് സ്റ്റേജ് ഷോ ചെയ്തതിന് അമ്മയുടെ മീറ്റിംഗില്‍ ചോദ്യം ഉയര്‍ന്നു .

ജഗദീഷും, ജഗതിയും തന്നെ മീറ്റിംഗില്‍ നിര്‍ത്തി പൊരിച്ചുവെന്നും സുരേഷ് ഗോപി പറയുന്നു. അന്ന് തനിക്ക് ഇത്ര ശൗര്യമില്ല . അങ്ങേര് അടയ്ക്കാത്തിടത്ത് താന്‍ അടക്കുമോയെന്നും ജഗതി തന്നോട് ചോദിച്ചതായും അത്  ഒരിയ്ക്കലും സഹിക്കില്ലന്നും തനിക്ക് വലിയ വിഷമമായെന്നും തിരിച്ചു പറയേണ്ടി വന്നതായും അദ്ദേഹം ഓര്‍ത്തു. അയാള്‍ അടച്ചില്ലെങ്കില്‍ താന്‍ അടയ്ക്കും എന്ന് തിരിച്ചു പറഞ്ഞിട്ട് ഇറങ്ങി പോയി. ഒടുവില്‍ വാക്ക് പറഞ്ഞയാള്‍  പണം  അടച്ചില്ലന്നും സുരേഷ് ഗോപി ഓര്‍ത്തു . അമ്മയില്‍ നിന്നും ഒടുവില്‍ രണ്ടു ലക്ഷം രൂപ പിഴയടക്കാന്‍ തനിക്ക് നോട്ടീസ് വന്നുവെന്നും തന്‍റെ  സ്വന്തം പോക്കറ്റില്‍ നിന്നും ഉള്ള പണമെടുത്തടച്ചു എന്നും അദ്ദേഹം പറയുന്നു. താന്‍ ശിക്ഷിക്കപ്പെട്ടവനാണെന്നും  ഇനി അമ്മയില്‍ ഒരു ഭാരവാഹിത്വവും താന്‍  ഏറ്റെടുക്കില്ലന്നും സുരേഷ് ഗോപി പറയുന്നു. എന്നാല്‍ ഇപ്പോഴും ഒരു തീരുമാനമെടുക്കുമെങ്കില്‍ അമ്മയിലെ ഭാരവാഹികള്‍ തന്നോട് ചര്‍ച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.