
മലയാളത്തിലെ അറിയപ്പെടുന്ന യുവ ചലച്ചിത്ര താരമാണ് സാനിയ ഇയ്യപ്പന്‍. ഒരു മികച്ച അഭിനേത്രിയും നർത്തകിയുമായ ഇവര്‍. 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാ വേഷത്തിലൂടെ ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

മഴവിൽ മനോരമ എന്ന സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്തു പോരുന്ന ഡി4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ആണ് ഇവര്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. ഇതിലെ പ്രകടനം താരത്തിന് വലിയ ആരാധകരെ നേടിക്കൊടുത്തു.

ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിൻ്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയ ആയിരുന്നു. തുടര്‍ന്നു അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി ഒരു മികച്ച വേഷം ചെയ്തു . കൂടാതെ എന്ന് നിൻ്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയായിരുന്നു.

വളരെ ചെറിയ കാലയാളവില്‍ തന്നെ പ്രേക്ഷക പ്രീതി നേടിയെടുക്കാന്‍ ഈ 19 കാരിക്ക് കഴിഞ്ഞു എന്നത് ഒരു ചെറിയ കാര്യം അല്ല. ഒരു പറ്റം ആരാധകരുടെ ഒരു വലിയ കൂട്ടത്തെ തന്നെ സൃഷ്ടിക്കുവാന്‍ ഈ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഇവര്‍ക്ക് കഴിഞ്ഞതിന്റെ ഫലമാണ് 2 ലക്ഷം ലൈക്സ് നേടിയ താരത്തിൻ്റെ ഏറ്റവും പുതിയ വീഡിയോ.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെ വലിയ ചർച്ച ആയിരിക്കുകയാണ് ഇത് .
ഇൻസ്റ്റാഗ്രാം വഴി പോസ്റ്റ് ചെയ്ത വീഡിയോക്ക് നിരവധിപ്പേര്‍ അഭിപ്രായങ്ങൾ പങ്കു വെച്ചിട്ടുണ്ട്.

സമൂഹ മാധ്യമത്തില്‍ നിറഞ്ഞു നിൽക്കുന്ന ഇവര്‍ ശക്തമായ കഥാപാത്രങ്ങളിലൂടെയും മോഡലിംഗിലൂടെയും എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് . മോഹൻലാൽ നായകനായ ലൂസിഫർ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു . മമ്മൂട്ടിയും മഞ്ജു വാരിയരും നിറഞ്ഞഭിനയിച്ച ഹൊറർ ത്രില്ലെർ ” പ്രീസ്റ്റ് “ ആണ് അവസാനമായി ഇറങ്ങിയ ചിത്രം…