“നായികയാക്കാം പക്ഷേ 5 നിര്‍മാതാക്കള്‍ മാറി മാറി ഉപയോഗിക്കും” പിന്നീട് സംഭവിച്ചത് താരം തുറന്ന് പറയുന്നു.

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് ശ്രുതി ഹരിഹരൻ. തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളിൽ ഇവര്‍ വളരെ സജീവമാണ്. 2012 മുതലാണ് ഇവര്‍ തന്‍റെ സിനിമാ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. സിനിമ കമ്പനി എന്ന മലയാള സിനിമയാണ് ഇവരുടെ ആദ്യ മലയാള ചലചിത്രം.


ഇവര്‍ അറിയപ്പെടുന്ന ഭരതനാട്യം നര്‍ത്തകി കൂടിയാണ്. ചെറുപ്പം മുതല്‍ ഇവര്‍ ഈ കലാരൂപം അഭ്യസ്സിക്കുന്നുണ്ട്. ഇവരുടെ മാതൃഭാഷ തമിഴ് ആണെങ്കില്‍ക്കൂടി മലയാളം, കന്നട, തെലുങ്ക് എന്നീ ഭാക്ഷകളിലും നടിയ്ക്ക് പ്രാവിണ്യമുണ്ട് . അറിയപ്പെടുന്ന സിനിമാ താരം എന്നതിലുപരി ഇവര്‍ ഇന്ന് ഒരു നിർമതാവ് കൂടിയാണ്. നിരവധി സിനിമകളാണ് ഇതിനോടകം ഇവര്‍ നിർമാണം നിർവഹിച്ചിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിലും നിരന്തരം ആരാധകരുമായി ശ്രുതി സംവദിക്കാറുണ്ട്. ഇവര്‍ പങ്കുവെക്കുന്ന മിക്ക ചിത്രങ്ങൾക്കും പ്രേക്ഷകരില്‍ നിന്നും അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കാറുള്ളത്. എന്നാൽ ഇപ്പോൾ സൈബറിടങ്ങളില്‍ ചര്‍ച്ചാ വിഷമാകുന്നത് ഒരു അഭിമുഖത്തിൽ ഇവര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് .

സിനിമയിലേക്ക് വരുന്ന തന്‍റെ തുടക്ക കാലത്ത് നടി നേരിടേണ്ടി വന്ന ഒരു അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സിനിമ ജീവിതത്തിൽ നടി നേരിട്ട ചില പ്രയാസ്സങ്ങളാണ് ശ്രുതി ഹരിഹരൻ തുറന്നു പറഞ്ഞിരിക്കുന്നത്.

തൻ്റെ പതിനെട്ടാം വയസിൽ കന്നട സിനിമയിൽ നിന്നും ഒരു വലിയ സംവിധായകൻ ഒരു സിനിമ ചെയ്യാന്‍ ഇവരെ സമീപിച്ചു. എന്നാൽ ഇവര് ആ അവസരം നിരസ്സിക്കുകയാണ് ഉണ്ടായത്. ആ ചിത്രം 5 നിർമാതക്കൾ ഒരുമിച്ചാണ് നിർമിക്കാന്‍ തീരുമാനിച്ചത്.

അതില്‍ ഓരോ നിര്‍മാതാവിന്റെയും ഇഷ്ടമനുസരിച്ച് താരത്തെ മാറി മാറി ഉപയോഗിക്കും. ഇതിനു സമ്മതമാണെങ്കിൽ മാത്രമേ സിനിമയിൽ അവസരം നൽകുകയുള്ളു എന്നായിരുന്നു നടിയ്ക്ക് ലഭിച്ച ഓഫർ. അ കാരണം കൊണ്ട് തന്നെ ശ്രുതി ആ ഓഫർ ഉപേക്ഷിക്കുകയായിരുന്നു എന്ന് ഇവര്‍ പറയുന്നു.

Leave a Reply

Your email address will not be published.