
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധേയ ആയ താരമാണ് ദിവ്യാ പിള്ള. ഒരുപിടു മികച്ച സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് വളരെ വേഗം ആരാധകരുടെ പ്രിയങ്കരിയായി മാറി ദിവ്യ പിള്ള. ഫഹദ് ഫാസില്‍ നായകനായ അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെ ആണ് ദിവ്യാ പിള്ള അഭിനയ രംഗത്തെത്തിയത്. പിന്നീട് മലയാളത്തിലെ ഒട്ടുമിക്ക താരങ്ങൾക്കൊപ്പമെല്ലാം ഇവര്‍ അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും ചെയ്തു.

യുവതാരം ടോവിനോ തോമസ് നായകനായെത്തിയ ന്യൂ ജനറേഷന് ചിത്രമായ കളയിലും മികച്ച പ്രകടനം കാഴ്ച വച്ചു. ടൊവിനോയുടെ ഭാര്യ ആയിട്ടാണ് ദിവ്യാ പിള്ള ഈ ചിത്രത്തില്‍ എത്തിയത്. സമൂഹ മാധ്യമങ്ങളില്‍ സ്വതന്ത്രമായി ഇടപെടാറുള്ള ദിവ്യാ പിള്ള മിക്കപ്പോഴും തൻ്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്,

ആരാധകര്‍ അത് ഏറ്റെടുക്കാറുമുണ്ട് . തൻ്റെ ജീവിതത്തിലെ ഏറ്റവും രസകരമായ അനുഭവങ്ങളെക്കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിക്കുക്കുകയാണ് ദിവ്യ പിള്ള ഇപ്പോള്‍ . തന്റെ സിനിമാ പെണ്ണുകാണൽ നടന്നത് ഒരു കല്യാണച്ചടങ്ങിനിടയിലായിരുന്നു എന്നു അവര്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് .

പ്രശസ്ത താരം കാവ്യാ മാധവൻ്റെ ചേട്ടൻ മിഥുൻ കല്യാണം കഴിച്ചിരിക്കുന്നത് തന്റെ ബെസ്റ്റ് ഫ്രണ്ട് റിങ്കുവിനെയാണ്. ആ കല്യാണ സത്കാരച്ചടങ്ങിൽ വച്ച് തന്നെ കണ്ട വിനീത്കുമാർ ആദ്യമായി സംവിധാനം ചെയ്ത അയാൾ ഞാനല്ല എന്ന സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു എന്നാണ് ദിവ്യ പിള്ള പറയുന്നത്.

തനിക്ക് അഭിനയിക്കാനുള്ള ആത്മവിശ്വാസം പകര്‍ന്നു തന്നത് റിങ്കുവാണ്. തനിക്ക് ലഭിക്കുന്ന വേഷം വലുതാണോ ചെറുതാണോ എന്നൊന്നും താൻ നോക്കാറില്ലെന്നും ഇവര്‍ പറയുന്നു. തന്റെ മാതാപിതാക്കളോടാണ് കള എന്ന ചിത്രത്തിലെ ലവ് മേക്കിംഗ് സീനുകളെപ്പറ്റി ആദ്യം പറഞ്ഞത് എന്നും താരം പറയുന്നു. അഭിനയത്തോട് ഇഷ്ടമുള്ളതുകൊണ്ട് അച്ഛന് അത് മനസിലയെന്നും എന്നാല്‍ അമ്മയ്ക്ക് അത്ര ഇഷ്ടമായിരുന്നില്ല ആ സീനെന്നും ദിവ്യ പറയുന്നു.

ഒരു സാധാരണ പെൺകുട്ടിയായ തന്നെത്തേടി സിനിമയിൽ നിന്ന് ഓഫറുകൾ വരുമെന്നോ തനിക്ക് അഭിനയിക്കാൻ കഴിയുമെന്നോ ഒന്നും കരുതിയിരുന്നില്ലെന്നും ദിവ്യാ പിള്ള കൂട്ടിച്ചേർക്കുന്നു.

മലയാളത്തിൽ മാസ്റ്റർപീസ്, മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ, എടക്കാട് ബറ്റാലിയൻ, ജിമ്മി ഈ വീടിൻ്റെ ഐശ്വര്യം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇതിനോടകം ദിവ്യ അഭിനയിച്ചു കഴിഞ്ഞു . ഇവരുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം കള ആയിരുന്നു.
