“ഞാനെന്‍റെ ശരീരം വെറുത്തിരുന്നു” കാരണം വെളിപ്പെടുത്തി കാര്‍ത്തിക മുരളീധരന്‍.

പ്രശസ്ത ക്യാമറാമാനയായ സി കെ മുരളീധരൻ്റെ മകളാണ് കാർത്തിക മുരളീധരൻ. ദുൽഖർ സൽമാൻ നായകനായി എത്തിയ എത്തിയ സി ഐ എ എന്ന ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ നടിയാണ് കാർത്തിക മുരളീധരൻ. ഇവരുടെ അരങ്ങേറ്റ ചിത്രം തന്നെ സിനിമ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തുടക്കം മുതല്‍ തന്നെ തന്‍റെ അഭിനയമികവ് കൊണ്ട് ആരാധകപ്രീതി സ്വന്തമാക്കിയ ഇവര്‍ മമ്മൂട്ടി നായകനായ അങ്കിൾ എന്ന സിനിമയിലും മികച്ചൊരു വേഷം കൈകാര്യം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ തനിക്കുണ്ടായ ബോഡീ ഷെയിമിങ്ങിനെക്കുറിച്ചും പ്രയാസങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ വിവരങ്ങള്‍ താരം പങ്കുവെച്ചത്.

തൻ്റെ സ്കൂൾ പഠനകാലത്ത് ശരീരഭാരം മൂലം ഒരുപാട് പരിഹാസങ്ങൾ നേരിടേണ്ടി വന്നതായി ഇവര്‍ പറയുന്നു. എന്നാല്‍ പിന്നീട് സിനിമയിൽ എത്തിയപ്പോള്‍ വലിയ രീതിയിലുള്ള പരിഹാസങ്ങളായിരുന്നു തനിക്ക് നേരിടേണ്ടി വന്നത്. കൂറെ കാലമായി താന്‍ തന്‍റെ ശരീരവുമായി യുദ്ധത്തിലാണ്. തനിക്ക് സ്വയം അംഗീകരിക്കാൻ കഴിയുന്നില്ല എന്നും ഇവര്‍ പറയുന്നു .

താന്‍ പലപ്പോഴായി ഭക്ഷണം ക്രമിക്കരിക്കാനും മറ്റ് വ്യായാമങ്ങൾ ചെയ്യുവാനും തുടങ്ങി . എന്നാൽ ഇതിൽ നിന്നൊന്നും തക്കതായ ഒരു ഫലം തനിക്ക് ലഭിച്ചില്ല. അതുകൊണ്ട് തന്നെ തന്‍റെ ശരീരം വെറുക്കുന്നുവെന്നും ഇവര്‍ പറയുന്നു. വളരെയധികം വിഷമം ആ സമയത്ത് ഇവര്‍ അനുഭവിച്ചുവെന്നും വെളിപ്പെടുത്തി.

എന്നാല്‍ പിന്നീട് ശരീരഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ യോഗ ചെയ്യാനും തുടങ്ങി. ഭക്ഷണം കഴിക്കുന്ന രീതി, വ്യായാമങ്ങൾ തുടങ്ങി ജീവിത രീതി മാറ്റിയതായും ഇവര്‍ പറയുന്നു. പിന്നീട് തന്‍റെ ശരീരത്തിന് താന്‍ ഉദ്ദേശിച്ച പോലെ മാറ്റങ്ങൾ കണ്ട് തുടങ്ങിയെന്നും ഇവര്‍ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരോട് പറയുന്നു.

Leave a Reply

Your email address will not be published.