
മലയാളത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട യുവ സംഗീത സംവിധായകന് ആണ് ഗോപി സുന്ദർ. ഒരുപിടി മികച്ച ഗാനങ്ങൾ അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തിൻ്റെ പ്രഫഷണല്‍ ലൈഫ് പോലെ അത്ര വിജയകരമായിരുന്നില്ല വ്യക്തി ജീവിതം.

കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ നിരവധി വിമർശനങ്ങൾ കേള്‍ക്കുന്നതിന് കാരണം ആയി. ഇതിന് പ്രധാന കാരണം അദ്ദേഹം ആദ്യ ഭാര്യയെയും അതിൽ ഉള്ള രണ്ടു മക്കളെയും ഉപേക്ഷിച്ചിട്ടാണ് ഗായികയായ അഭയ ഹിരണ്മയിയെ പ്രണയിച്ചു വിവാഹം കഴിച്ചിരിക്കുന്നത്. മക്കൾ ഇദ്ദേഹത്തിൻ്റെ മുന്‍ ഭാര്യയോടൊപ്പമാണ് ഇപ്പോള്‍ താമസം..

ഈ ഒരൊറ്റ കാരണത്തിന്റെ പേരില്‍ ഗോപി സുന്ദർ പല തരത്തിലുള്ള കുറ്റപ്പെടുത്തലുകളൂം കേട്ടിട്ടുണ്ട് . അഭയ ഒരു മികച്ച ഗായിക കൂടിയാണ്. എന്നാല്‍ ഇവര്‍ നിയമപരമായി വിവാഹിതരല്ല, ലിവിങ് റിലേഷന്‍ഷിപ്പിലാണ്.

നിയമരപമായി ആദ്യ ഭാര്യതന്നെയാണ് ഇപ്പോഴും ഗോപി സുന്ദറിൻ്റെ ഭാര്യ സ്ഥാനത്ത് ഉള്ളത്. കുറച്ചു ദിവസ്സങ്ങള്‍ക്ക് മുൻപ് അഭയയുടെ ജന്മദിനത്തിൽ ഇവർ ഒരുമിച്ചുള്ള ഒരു പഴയ ചിത്രം ഗോപി സുന്ദര്‍ സമൂഹ മാധ്യമത്തില്‍ പങ്ക് വച്ചിരുന്നു. ഈ ചിത്രത്തിന് അദ്ദേഹം നിരവധി അവഹേളനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

ഒപ്പം അഭയയും ഈ അവസ്ഥ നേരിട്ടു. കഴിഞ്ഞ പത്ത് വർഷമായി താന്‍ സമാധാനത്തോടെ കഴിയുകയാണെന്നും അത് വ്യഭിചാരം ആണെങ്കിൽ സഹിച്ചു എന്നുമായിരുന്നു അദ്ദേഹം ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ തന്നെ മോശമായി ചിത്രീകരിച്ചവർക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കുയാണ് അഭയ ഹിരണ്മയി.

പങ്കുവെക്കുന്ന തന്റെ ഒരു പോസ്റ്റ് പോലും വിടാതെ വളരെ ഉത്തരവാദിത്തത്തോടെ തന്നെ ചീത്ത വിളിക്കുകയും, ബോഡിഷെയിം ചെയ്യുകയും നഷ്ടപ്പെട്ടുപോയ പോയ തന്റെ അച്ഛനെ വരെ തിരികെ കൊണ്ട് വന്നു നന്നാക്കാന്‍ ശ്രമിക്കുകയുക ചെയ്ത സുമനസുകള്‍ക്കും വീരയോദ്ധാക്കള്‍ക്കുമായി തന്റെ വെട്ടിക്കളഞ്ഞ മുടി സമര്‍പ്പിക്കുന്നുവെന്നും ഇതോടെ നിങ്ങള്‍ പറയുന്നതു കേട്ട് ജീവിച്ചുകൊള്ളാമെന്ന് ഇതിനാല്‍ ഇവിടെ സാക്ഷ്യപെടുത്തുന്നു.

എന്നു നിങ്ങളുടെ സ്വന്തം കുടുംബംകലക്കി എന്ന് പരിഹാസ്സ രൂപേണ അവര്‍ കുറിച്ചു. ഏതായാലും അഭയയുടെ ഈ കുറിപ്പ് നിമിഷനേരം കൊണ്ട് വയറലായി മാറി..