
ബിഗ്ഗ് ബോസ്സിൻ്റെ ഹിന്ദി പതിപ്പിലൂടെ ഇന്ത്യന്‍ പ്രേക്ഷകരുടെ മുന്നിലേക്ക് കടന്നു വന്ന താരമാണ് സണ്ണി ലിയോണ്‍. പോണ് മൂവി ഇന്റസ്ട്രിയില്‍ നിന്നുമാണ് താന്‍ ഈ പ്രോഗ്രാമിലേക്ക് എത്തുന്നതെന്ന് അതേ ഷോയില്‍ വച്ചാണ് ഇവര്‍ തുറന്നു പറയുന്നത്. ഇന്‍ഡ്യന്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അതൊരു ഞെട്ടലായിരുന്നു.

വിദേശ നാടുകളിലെ സിനിമാ പോലെ തന്നെ ഒരു സമാന്തര വ്യവസ്സായമാണ് ഇതെന്നുള്ള തിരിച്ചറിവ് അന്നാണ് നമുക്ക് ഉണ്ടാകുന്നതെന്ന് വേണമെങ്കില്‍ പറയാം. ഇവരുടെ എന്‍ട്രി അന്നൊരു വലിയ ചര്‍ച്ചാ വിഷയം ആയിരുന്നു. ഇന്ന് സിനിമാ രംഗത്തെ നിറ സാന്നിധ്യമാണ് അവര്‍ .

വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും സണ്ണി അഭിനയിച്ചു. ഇന്ന് ലോകമെങ്ങും ആരാധകരുള്ള ഒരു താരം സണ്ണി മാറി. കോവിഡ് മഹാമാരി സിനിമാ മേഖലയില്‍ തൊഴില്‍ എടുക്കുന്നവരെ വളരെയധികം ബാധിച്ചിരിയ്ക്കുകയാണ്. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായതുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ ദിവസ വേതനക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് താരം .

തനിക്ക് തോന്നുന്നത് താരങ്ങള്‍ക്ക് ഒന്നോ രണ്ടോ മാസ്സം ജോലിയില്ലാതെ ഇരിക്കുന്നത് അത്ര പ്രശ്നമാകില്ല. എന്നാല്‍ ഷൂട്ടിങ് സൈറ്റില്‍ എല്ലാ ദിവസവും തന്നെ പ്രോത്സാഹിപ്പിക്കുകയും ഗുഡ് മോണിങ് പറയുകയും ചെയ്യുന്ന ലൈറ്റ് ബോയ്സിന്റേയും സ്പോട് ബോയ്സിന്റേയും അവസ്ഥയാണ് തന്നെ കൂടുതല്‍ വിഷമിപ്പിക്കുന്നത്. ഈ പണം കൊണ്ടാണ് അവര്‍ കുടുംബം നോക്കുന്നത്.

ടെക്നീഷ്യന്മാര്, ഹെയര്‍ മേക്കപ്പ് ചെയ്യുന്നവര്‍ തുടങ്ങി ഒരു വിഭാഗം ആളുകള്‍ ഇതില്‍ പെടുന്നവരാണ്. ആര്‍ട്ടിസ്റ്റുകള്‍ക്ക് ലഭിക്കുന്ന വര്‍ക്ക് അനുസരിച്ചാണ് ഇവരുടെ ജോലി. അത്ര കാര്യമായ വരുമാനമൊന്നും ഇവര്‍ക്ക് ഉണ്ടാകണമെന്നില്ല . ഈ ഇന്റസ്ട്രിയെ ഈ രീതിയില്‍ മാറ്റിയത് അവരാണെന്നും വെറുതെ വീട്ടിലിരുന്നാല്‍ അവര്‍ ബുദ്ധിമുട്ടുമെന്നും സണ്ണി പറയുന്നു.
