മോഹന്‍ലാലിന്‍റെ അടുത്ത് നിന്നും മാറി നില്‍ക്കാന്‍ വലിയമ്മ പറഞ്ഞതിന്‍റെ കാരണം ഭാഗ്യാലക്ഷ്മി വെളിപ്പെടുത്തുന്നു !!

മലയാളത്തിലെ ഏറ്റവും അറിയപ്പെടുന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ആക്റ്റിവിസ്റ്റും പൊതുവിഷയങ്ങളില്‍ ശക്തമായ നിലപാടുകള്‍ എടുക്കുന്ന വ്യക്തിയുമാണ് ഭാഗ്യലക്ഷ്മി. പൊതു കാര്യങ്ങളില്‍ മുഖം നോക്കാതെ അഭിപ്രായം പറയുന്ന ഇവര്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളിലെ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയയായിട്ടുണ്ട്. മോഹന്‍ലാലിന്‍റെ ആദ്യ ചിത്രമായ തിരനോട്ടം സിനിമയുടെ ഡബ്ബിംഗിന് പോയപ്പോള്‍ തനിക്കുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അവര്‍ .

ലാലിൻ്റെ ആദ്യ ചിത്രമായ തിരനോട്ടം എന്ന സിനിമയുടെ ഡബ്ബിംഗ് സമയത്ത്, മോഹന്‍ലാല്‍, പ്രിയന്‍, സുരേഷ്, അശോക് കുമാര്‍ എന്നിവരെല്ലാം അവിടെ ഡബ്ബിങ് തേയറ്ററില്‍ എത്താറുണ്ടായിരുന്നുവെന്ന് അവര്‍ ഓര്‍ക്കുന്നു. മൈക്കിന് മുന്നില്‍ തന്‍റെ അടുത്ത് ഡബ്ബ് ചെയ്യുവാനായി എല്ലാവരും ഒരുമിച്ച്‌ നില്‍ക്കുന്നതിനിടയില്‍ ലാല്‍ തന്‍റെ അടുത്ത് വന്ന് നിന്നു.

അപ്പോള്‍ കൂടെ ഉണ്ടായിരുന്ന വലിയമ്മയുടെ പ്രതികരണത്തെക്കുറിച്ച് അവര്‍ പറയുന്നു . താന്‍ വലിയമ്മ ഇരിക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയപ്പോള്‍ അവന്‍റെ അടുത്ത് നിന്ന് മാറിനില്‍ക്ക് എന്ന ആക്ഷന്‍ കണ്ണുകൊണ്ട് കാട്ടുന്നുണ്ടായിരുന്നു. മോഹന്‍ലാല്‍ എന്നല്ല അഭിനയമേഖലയിലുള്ള മിക്കവരെയും തന്‍റെ വല്ല്യമ്മ മറ്റൊരു കണ്ണിലൂടെയാണ് നോക്കിയിരുന്നതെന്ന് അവര്‍ ഓര്‍ക്കുന്നു .

ഉച്ചക്കത്തെ ഊണ് കഴിഞ്ഞ് കൈ കഴുകാന്‍ പോയപ്പോള്‍ ലാല്‍ തന്‍റെ അടുത്ത് വന്നിട്ട് ഈ കിളവി എപ്പോഴും കൂടെ കാണുമോ എന്നു രഹസ്യമായി ചോദിച്ചുവത്രെ. എപ്പോഴും കൂടെ കാണുമെന്ന് താന്‍ മറുപടി പറഞ്ഞതായും അവര്‍ പറയുന്നു. തിരികെയെത്തിയപ്പോള്‍ എന്താടി അവനോട് താന്‍ അവിടെ വെച്ച്‌ പറഞ്ഞത് എന്ന് ശകാരരൂപേണ തന്നോട് വല്ല്യമ്മ ചോദിച്ചു .

ഒരു സംശയരോഗിയെപ്പോലെ പുറകെ നടക്കുന്നത് ആരും ഇഷ്ടപ്പെടില്ലല്ലോ. തന്‍റെ പ്രായത്തില്‍ സമപ്രായക്കാരായ ആണ്‍കുട്ടികളോട് അടുത്ത് സംസാരിക്കാന്‍ എല്ലാവര്‍ക്കും ആഗ്രഹം തോന്നില്ലേയെന്നും അവര്‍ പറയുന്നു.

Leave a Reply

Your email address will not be published.