കുറ്റം തൻ്റെതാണെന്ന്, ദൃശ്യം 2 വിലെ മീനയുടെ വസ്ത്രധാരണത്തെക്കുറിച്ച് ജീത്തു

ദൃശ്യം 2 വിൻ്റെ ത്രസ്സിപ്പിക്കുന്ന വിജയത്തിന് ശേഷം പുതിയ സിനിമയായ പന്ത്രണ്ടാമനും പ്രഖ്യാപിച്ചിരിക്കുകയാണ് ജീത്തു ജോസഫ്. മോഹന്‍ലാല്‍ തന്നെയാണ് ഈ ചിത്രത്തിലും നായകന്‍. ഇവര്‍ ഒരുമിച്ചുള്ള നാലാമത്തെ ചിത്രമാണിത്.  കഴിഞ്ഞ ദിവസം ജീത്തു ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ ചിത്രമായ ഡിറ്റക്ടീവിനെക്കുറിച്ചുള്ള തന്‍റെ ഓര്‍മകള്‍ പങ്ക് വച്ചു ഒപ്പം വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു  .ഇപ്പോഴായിരുന്നെങ്കില്‍ ഡിറ്റക്ടീവെന്ന ചിത്രത്തിലെ വില്ലന്‍ ജോര്‍ജുകുട്ടിയെപ്പോലെ ഒരു ക്ലാസിക് ക്രിമിനലായി മാറുമായിരുന്നോ  എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രജോദിന്റെ ആംഗിളില്‍  ആയിരുന്നുവെങ്കില്‍ അയാള്‍ ഒരു ക്ലാസിക്ക് ക്രിമിനലായി മാറിയേനെയെന്ന് അദ്ദേഹം പറയുന്നു.

ഇപ്പോള്‍ ആ ചിത്രം വളരെ ബോറയ ഒരു ചിത്രമായിട്ടാണ് തനിക്ക് തോന്നുന്നത് എന്നായിരുന്നു അദ്ദേഹം  ചിരിച്ചു കൊണ്ട് പറയുന്നത്. കില്ലറുടെ കാഴ്ചപ്പാടിലൂടെ  ആ ചിത്രത്തെ കാണുന്നതില്‍ ഒരു  തെറ്റുമില്ല എന്നാണ് തനിക്ക് ഇപ്പോള്‍ തോന്നുന്നത് .


കൂടാതെ തന്‍റെ മനസ്സിലുള്ള ഒരു ചിത്രത്തെക്കുറിച്ചും  ജീത്തു വെളിപ്പെടുത്തി. താനൊരു സിനിമ ആലോചിക്കുന്നുണ്ടെന്നും, എന്നാല്‍  ബാക്ക് ടു ബാക്ക് ത്രില്ലര്‍ ആയതുകൊണ്ടാണ് മാറ്റി വച്ചിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.   ആ ചിത്രം കൂടി ഇറങ്ങിയാല്‍ നാട്ടുകാര്‍ തന്നെ ആസ്ഥാന ക്രിമിനലായി പ്രഖ്യാപിച്ചേക്കുമെന്നും അദ്ദേഹം പറയുന്നു.

അത്തരത്തില്‍ ഉള്ള ഒരു കൊലപാതകരീതിയൊക്കെ കണ്ടു പിടിച്ച്‌, ഡിസ്‌കസ് ചെയ്ത് വച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . കുറേക്കൂടി പോളിഷ് ചെയ്യാനുണ്ട് ആ ചിത്രമെന്നും എന്നാല്‍ ഏത് ഹീറോ അഭിനയിക്കാന്‍ തയ്യാറാകുമെന്നാണ് താന്‍ നോക്കുന്നതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കാരണം ഇത് അത്തരം ഒരു കഥാപാത്രം ആണ്,   ജീത്തു പറയുന്നു.

ദൃശ്യം 2 വിലെ മീനയുടെ വസ്ത്രധാരണത്തെക്കുറിച്ചും ജീത്തു മനസ് തുറന്നു. കുറ്റം തൻ്റെതാണെന്നും താനത് വളരെ  സ്‌ട്രോംഗ് ആയി പറയേണ്ടിയിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു . തന്‍റെ അഭിനേതാക്കളെ അണ്‍കംഫര്‍ട്ടബിള്‍ ആക്കാന്‍ കഴിയാത്തത് കൊണ്ടാണ് മീനയെ ഡ്രസ്സിങ്ങിന്റെ കാര്യത്തില്‍ നിര്‍ബന്ധിക്കാതിരുന്നതെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു . അതുകൊണ്ട് ഇനി ചെയ്യുമ്പോള്‍ നേരത്തെ തന്നെ  വസ്ത്രത്തിൻ്റെ കാര്യത്തില്‍ നിബന്ധനകള്‍ വെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published.