എന്ത് കൊണ്ട് ആ ലിപ്പ്‌ലോക്ക് രംഗം അഭിനയിച്ചു ? ലിപ് ലോക്ക് രംഗത്തെക്കുറിച്ച് ഹണി റോസ്സ് !

മലയാള സിനിമയുടെ മുന്‍ നിരയിലേക്ക് വളരെ വേഗം ഉയര്‍ന്നു വന്ന നായികയാണ് ഹണിറോസ്. വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ സിനിമാലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്.

തുടർന്ന് ഒരു പിടി മികച്ച കഥാപാത്രങ്ങളുടെ ഭാഗമാകാന്‍ ഹണിറോസിന് കഴിഞ്ഞിരുന്നു. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഗ്ലാമർ ആവശ്യമാണെങ്കിൽ അത് ഒരു മടിയുമില്ലാതെ ചെയ്യുവാനും ഇവര്‍ക്ക് മടിയില്ല.

മോഹൻലാൽ ജയറാം ഉള്‍പ്പെടെയുള്ള സൂപ്പർതാരങ്ങളുടെ എല്ലാം നായികയായി ഹണി റോസ് തിളങ്ങിയിട്ടുണ്ട്. ഇന്ന് മലയാളത്തിലെ തിരക്കുള്ള നായികമാരിൽ ഒരാളാണ് ഹണി റോസ്. അടുത്തിടെ ഇറങ്ങിയ വൺ ബൈ ടു എന്ന ചിത്രത്തിൽ ഒരു ലിപ്ലോക് രംഗത്തിൽ ഇവര്‍ അഭിനയിച്ചിരുന്നു.

എന്നാൽ താൻ വളരെ നല്ല ഉദ്ദേശത്തോടെ ചെയ്ത ആ ലിപ്പ്ലോക്ക് രംഗം തനിക്ക് വലിയ രീതിയിൽ പേരുദോഷത്തിന് കാരണം ആയെന്ന് തുറന്നു പറയുകയാണ് ഹണി റോസ്.
ചിത്രത്തില്‍ തൻ്റെ കഥാപാത്രം ജീവന് തുല്യം ഒരാളെ സ്നേഹിച്ചിരുന്നു. എന്നാല്‍ ആ കഥാപാത്രം മരിച്ചു പോവുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.

പിന്നീട് വളരെ യാദൃശ്ചികമായി ആ കഥാപാത്രം വീണ്ടും കണ്മുന്നിൽ വന്നു നിൽക്കുന്നത് പോലെ ഒരു രംഗമായിരുന്നു അത്. ആ രംഗത്തിൽ ഒരു ലിപ്‌ലോക്‌ രംഗം വളരെ അനിവാര്യമായി തോന്നിയതിനാലാണ് അത് ചെയ്തത്. ഒരു ലിപ്‌ലോക്ക് രംഗം ചെയ്യുന്നതിനു മുൻപ് ഒരുപാട് ആലോചിച്ചു നോക്കാറുണ്ട്.

ഒരിയ്ക്കലും അതൊരു തെറ്റാണെന്ന് തോന്നിയിരുന്നില്ല. അതുകൊണ്ടാണ് ചെയ്തത്. എന്നാൽ ആ രംഗം അണിയറപ്രവര്‍ത്തകര്‍ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചത് തന്നെ ഏറെ വേദനിപ്പിച്ചിരുന്നു. വളരെ നല്ല ഒരു ഉദ്ദേശത്തോടെ ആയിരുന്നു അത് ചെയ്തത്. പലപ്പോഴും നല്ലരീതിയിൽ ചെയ്യുന്ന പല കാര്യങ്ങളും നമുക്ക് മോശമായി ഭവിക്കുമെന്ന് താരം പറയുന്നു.

Leave a Reply

Your email address will not be published.