
ബാലതാരമായി എത്തി മലയാളികളുടെ മനം കവര്‍ന്ന കൊച്ചു മിടുക്കാനാണ് ജയറാമിൻ്റെ മകന് കാളിദാസ്. മികച്ച ബാല താരത്തിനുള്ള നാഷണല്‍ അവാര്‍ഡ് പോലും ഈ താരത്തെ തേടിയെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം നായകനായി പൂമരം എന്ന ചിത്രത്തില്‍ കാളിദാസ് അരങ്ങേറ്റം കുറിച്ചുവെങ്കിലും ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

എന്നാല്‍ കാളിദാസ് എന്ന നടനെ എല്ലാവരും ഏറെ എഷ്ടപ്പെടുകയും ചെയ്തു . പിന്നീട് മലയാളത്തില്‍ കുറച്ചധികം സിനിമകളില്‍ വേഷമിട്ടു. എന്നാല്‍ കാളിദാസിന്റെ കരിയര്‍ ബെസ്റ്റായി കരുതപ്പെടുന്ന ചിത്രമാണ് 2020ല്‍ പുറത്തിറങ്ങിയ ‘പാവ കഥൈകള്‍’. ഇതൊരു ആന്തോളജി ചിത്രം ആയിരുന്നു .

നെറ്റ്ഫ്ലിക്സിലൂടെ ആണ് ഇത് റിലീസ് ചെയ്തത്. ഈ ചിത്രത്തിലെ കാളിദാസിൻ്റെ പ്രകടനത്തെക്കുറിച്ച് നിരവധി പൊസ്സിറ്റീവ് റെസ്പോണ്‍സുകള്‍ ഉണ്ടായി.
എന്നാല്‍ പാവ കഥൈകളിലെ കാളിദാസിൻ്റെ പ്രകടനത്തെക്കുറിച്ച് വലിയ രീതിയില്‍ അഭിപ്രായപ്പ്രകടനം നടത്തിയിരിക്കുകയാണ് ബോളീവുഡിലെ താരറാണി വിദ്യാ ബാലന്.

ഒരുപക്ഷേ കാളിദാസിന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസ്സം ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് വിദ്യാ ബാലന് താരപുത്രനായ കാളിദാസിൻ്റെ അഭിനയത്തെ കുറിച്ചു തുറന്നു പറഞ്ഞത്.

കാളിദാസിന്റെ അഭിനയം കരളലിയിപ്പിക്കുന്നതാണെന്ന് വിദ്യാ ബാലന് പറയുകയുണ്ടായി. പാവ കഥൈകളില്‍ കാളിദാസ് വളരെ ഗംഭീരമായ അഭിനയമായിരുന്നുവെന്നും പലപ്പോഴും കരയുന്ന രംഗങ്ങള്‍ കണ്ടപ്പോള്‍ കെട്ടിപിടിച്ചു ആശ്വസിപ്പിക്കാന്‍ പോലും തോന്നിയെന്ന് അവര്‍ പറയുന്നു. താന്‍ സിനിമ കണ്ടതിനു ശേഷം സംവിധായികയില്‍ നിന്നും കാളിദാസിൻ്റെ നമ്പർ വാങ്ങി വിളിച്ചു അഭിനന്ദിച്ചെന്നും വിദ്യാ ബാലന് യൂ ടൂബില്‍ നല്കിയ അഭിമുഖത്തില്‍ പറയുന്നു.
