സംയുക്ത മേനോന്‍റെ ബാത്ത് ടബ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി !!

വളരെ ചുരുങ്ങിയ കാലംകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് സംയുക്ത മേനോന്‍. പാലക്കാട് സ്വദേശിയായ ഇവര്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കു തയാറെടുക്കുന്നതിനിടയിലാണ് ചലച്ചിത്രരംഗത്തേക്ക് കടന്നു വരുന്നത്.

തൻ്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങള്‍ കണ്ട് ഒരു ഫോട്ടോഗ്രാഫര്‍ ഇവരെ കവര്‍ഗേളായി ക്ഷണിക്കുകയായിരുന്നു. തുടർന്ന് ആ ഫോട്ടോഷൂട്ട് കണ്ടാണ് പോപ്‌കോണ്‍ എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കുന്നത് .

പിന്നീട് 2018ല്‍ പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത് . നവാഗതനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ലില്ലി ആയിരുന്നു ആദ്യം അഭിനയിച്ച ചിത്രം എങ്കിലും ആദ്യം റിലീസ് ആയത് തീവണ്ടിയായിരുന്നു.

സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇവര്‍ കഴിഞ്ഞ ദിവസ്സം പുറത്തു വിട്ട ചില ചിത്രങ്ങള്‍ വളരെ വേഗം വയറലായി. . തൂവെള്ള നിറത്തിലെ ബാത്ത്‌റോബ് ധരിച്ച്, ഒരു കയ്യില്‍ ജ്യൂസുമായാണ് താരം ഈ ചിത്രങ്ങളില്‍ പോസ് ചെയ്തിരിക്കുന്നത്. ചില ചിത്രങ്ങളില്‍ ഇവര്‍ പൊട്ടിച്ചിരിക്കുന്നുമുണ്ട്. തന്നെ പൊട്ടിച്ചിരിപ്പിച്ചത് എന്താണെന്ന് സംയുക്ത പ്രേക്ഷകരോട് ചോദിക്കുന്നുമുണ്ട്.

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’യാണ് സംയുക്തയുടെ പുതിയ ചിത്രം . യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഒരു ത്രില്ലര്‍ ആണ് ‘എരിഡ’.

സംയുക്ത ഇതുവരെ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളില്‍ ഏറ്റവും ബോൾഡ് ആയി അഭിനയിക്കുന്ന കഥാപാത്രമാണ്. ‘എരിഡ’ എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ . ‘എരിഡ’ എന്നത് ഒരു ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കുന്ന ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത് .

Leave a Reply

Your email address will not be published.