‘ഏറ്റവും കൂടുതല്‍ പ്രതിഫലം’ മമ്മൂട്ടിയാണോ അതോ മോഹന്‍ലാലാണോ മുന്നില്‍ ?

കഴിഞ്ഞ ദിവസ്സം തെന്നിന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താര രാജാക്കന്മാരുടെ ലിസ്റ്റുകള്‍ പുറത്ത് വിട്ടിരിന്നു. പലപ്പോഴും ബിഗ് ബഡ്ജറ്റിലിറങ്ങുന്ന വലിയ ചിത്രങ്ങള്‍ സൌത്ത് ഇന്ത്യയില്‍ നിന്നും ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ സൌത്ത് ഇന്ത്യന്‍ താര രാജാക്കന്മാരുടെ പ്രതിഫലവും ചര്‍ച്ചാ വിഷയം ആകാറുണ്ട്.

തെന്നിന്ത്യയില്‍ നിന്നും എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളെ കുറിച്ചുളള ഒരു റിപ്പോര്‍ട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. മലയാളത്തില്‍ നിന്നും ഈ ലിസ്റ്റില്‍ മമ്മൂട്ടിയും മോഹന്‍ലാലും മാത്രമാണ് ഇടംപിടിച്ചിരിക്കുന്നത്.

എന്നാല്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമാണ്. ഇതില്‍ ഏറ്റവും മുന്നില്‍ ഉള്ളത് ബാഹുബലി സീരീസ്സിലൂടെ പാന്‍ ഇന്ത്യന്‍ പ്രശസ്തി സ്വന്തമാക്കിയ പ്രഭാസാണ്.

അദ്ദേഹം ഇപ്പോള്‍ തന്‍റെ പുതിയ സിനിമകള്‍ക്കെല്ലാം ഉയര്‍ന്ന പ്രതിഫലമാണ് കൈപ്പറ്റുന്നത് . വൈജയന്തി ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന് 100 കോടിയാണ് താരത്തിന്‍റെ പ്രതിഫലം. ദീപികാ പദുകോണാണ് ഈ ചിത്രത്തില്‍ പ്രഭാസ്സിന്റെ നായിക.

മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നത് മോഹന്‍ലാലാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2019ല്‍ ലാലിൻ്റെ വാര്‍ഷിക വരുമാനം 64.5 കോടി രൂപയായിരുന്നു. ഏകദേശം 5 മുതല്‍ 8 വരെ കോടി രൂപ വരെയാണ് ഒരു ചിത്രത്തിനായി മോഹന്‍ലാലിന്‌റെ പ്രതിഫലം എന്നാണ് അറിയാന്‍ കഴിഞ്ഞത്.

എന്നാല്‍ മലയാളത്തിൻ്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി 4 മുതല്‍ 5 കോടി രൂപ വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. 33.5 കോടി രൂപയാണ് മമ്മൂട്ടിയുടെ വാര്‍ഷിക വരുമാനം. തമിഴില്‍ നിന്നും ഏറ്റവും അധികം പ്രതിഫലം പറ്റുന്ന നടന്‍ വിജയ് ആണ്. പുതിയ ചിത്രത്തിനായി അദ്ദേഹം നൂറ് കോടിയോളം രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. സ്റ്റൈല്‍ മന്നല്‍ രജനീകാന്തിനെ മറികടന്നാണ് അദ്ദേഹം മുന്നിലെത്തിയിരിക്കുന്നത് .

Leave a Reply

Your email address will not be published.