“നിന്നെ ക്യാമറയ്ക്ക് മുന്നിലൂടെ പാസ്സ് ചെയ്യാന്‍ പോലും അനുവദിക്കില്ല” തന്‍റെ അഭിനയ മോഹം തല്ലിക്കെടുത്തിയ സംവിധായകനെക്കുറിച്ച് നാദിര്‍ഷ.

മിമിക്രി വേദികളില്‍ നിന്നും ഉയര്‍ന്നു വന്ന് മലയാളത്തിലെ പാരഡിയുടെ സുല്‍ത്താന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ കലാകാരനാണ് നാദിര്‍ഷ. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി സംവിധായകനും ഗായകനും സംഗീത സംവിധായകനുമായി മാറിയ അദ്ദേഹം കൊച്ചിൻ കലാഭവനിലൂടെയാണ് കലാരംഗത്തേക്ക് ഉയര്‍ന്ന് വരുന്നത്. അഭിനയത്തിലൂടെ ആണ് തുടക്കമെങ്കിലും പിന്നീട് സിനിമയിലെ സമസ്ത മേഖലയിലും അദ്ദേഹം വിജയം വരിച്ചു.

കൊച്ചിൻ കലാഭവനാണ് നാദിർഷയുടെ തട്ടകം. വെള്ളിത്തിരയിൽ എത്തുന്നതും ആ ലേബലില്‍ തന്നെയാണ്. അഭിനേതാവായിട്ടായിരുന്നു തുടക്കം. പിന്നീട് ഗായകനായും സംവിധായകനായുമൊക്കെ അദ്ദേഹം തിളങ്ങി. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും ആ ചിത്രങ്ങളൊക്കെയും സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു.

അഭിനയമോഹം സ്വപ്നം കണ്ട തനിക്ക് അതില്‍ തിളങ്ങാൻ കഴിയാതെ പോയതിൻ്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഒരു സംവിധായകന് തന്നോടുളള ശത്രുതയാണ് അതിന് കാരണമായി അദ്ദേഹം പറയുന്നത്.

ഒരുകാലത്ത് സിനിമയിൽ അഭിനയിക്കാൻ വേണ്ടി നിരവധി പേരോട് ചാൻസ് ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഒരു സംവിധായകൻ തന്നോട് പറഞ്ഞത് താന്‍ ഇനീ ഒരിയ്ക്കലും അഭിനയിക്കില്ലന്നു മാത്രമല്ല ക്യാമറയുടെ മുന്നിൽ കൂടി ഒന്ന് പാസ്സ് ചെയ്യാന്‍ പോലും തന്നെ അനുവദിക്കില്ലന്നും മറ്റൊരു സിനിമയിലും അവസ്സരം ലഭിക്കില്ലെന്നും ആ സംവിധായകൻ തന്നോട് പറഞ്ഞതായി നാദിർഷ പറയുന്നു.

ആ സംവിധായകന് തന്നോട് ദേഷ്യം തോന്നാനുള്ള കാരണവും നാദിർഷ പറഞ്ഞു. ഒരു ഗർഫ് ഷോയ്ക്ക് ചെല്ലുവാനായി ആ സംവിധായകന്‍ തന്നെ വിളിച്ചിരുന്നുവെങ്കിലും തനിക്ക് അതിന് പോകാന്‍ കഴിഞ്ഞില്ല. അതാണ് അയാള്‍ക്ക് തന്നോട് വിരോധം തോന്നാന്‍ ഇടയാക്കിയതെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.