
സൗത്ത് ഇന്ത്യന്‍ താരറാണിമാരില്‍ ഇപ്പോഴും അവിവാഹിതയായി തുടരുന്ന നടിമാരില്‍ ഒരാളാണ് തൃഷ. എന്താണ് തൃഷ അവിവാഹിതയായി തുടരുന്നതെന്ന് എല്ലായിപ്പോഴും ആരാധകര്‍ അന്വേഷിക്കാറുണ്ട്. മിക്കപ്പോഴും നിരവധി ഗോസിപ്പ് കോളങ്ങളിലും ഇവരുടെ പേര് കേള്‍ക്കാറുണ്ട് .

എന്നാല്‍ തനിക്കെതിരെ ഉയര്‍ന്നു വന്ന ഗോസിപ്പുകള്‍ക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ മറുപടി കൊടുത്തിയിരിക്കുകയാണ് തൃഷ. സമൂഹ മാദ്ധ്യമങ്ങളില്‍ അത്ര പ്രത്യക്ഷപ്പെടാത്ത ഇവര്‍ പോസ്റ്റുകളും സ്റ്റോറികളും ഇടുന്നത് തന്നെ വളരെ വിരളമാണ്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ ഇട്ട സ്റ്റോറി കണ്ട് എല്ലാവരും ഞെട്ടിയെന്ന് തന്നെ വേണം കരുതാന്‍.

തനിക്ക് നാല് കാലുകള്‍ ഉള്ള ആണ് കുട്ടികളെ ഇഷ്ടമാണ് എന്ന അടിക്കുറുപ്പോടെ തൻ്റെ വളര്‍ത്തു നായയുടെ ചിത്രം ഇവര്‍ പങ്ക് വച്ചു. തന്റെ വിവാഹത്തെക്കുറിച്ച് വരുന്ന ഗോസിപ്പുകള്‍ക്കുള്ള ഇവരുടെ മറുപടിയാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ ഇന്‍സ്റ്റഗ്രാം സ്റ്റോറി എന്നാണ് പലരുടേയും അഭിപ്രായം.

ഇനി ഇവര്‍ ഒരിയ്ക്കലും വിവാഹം ചെയ്യില്ലേയെന്ന ആശങ്കകളും ആരാധകര്‍ പങ്ക് വയ്ക്കുന്നുണ്ട്. ബാഹുബലിയില്‍ വില്ലനായി അഭിനയിച്ച റാണാ ദഗുബതിയുമായി തൃഷ പ്രണയത്തിലായിരുന്നു, എന്നാല്‍ അത് വിജയിക്കാതെ പോയതോടെ തൃഷ വിവാഹം കഴിക്കില്ലന്ന് അഭിപ്രായപ്പെട്ടതായി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും ഇതില്‍ നടി പ്രതികരിച്ചിട്ടില്ല.

മുന്‍പൊരിക്കല്‍ നടന് ചിമ്പുവുമായി ഗോസിപ്പ് കോളങ്ങളില്‍ ഇവരുടെ പേര് ചേർത്ത് വാര്‍ത്തകള്‍ വന്നപ്പോള്‍ ചിമ്പു തൻ്റെ അടുത്ത സുഹൃത്താണെന്നും മറ്റുള്ളവര്‍ സൃഷ്ടിക്കുന്ന ഗോസിപ്പുകള്‍ക്ക് യാതൊരു അര്‍ത്ഥവും ഇല്ലന്നും തൃഷ പ്രതികരിച്ചു. തൃഷയുടേതായി ഏറ്റവും അവസ്സാനം പുറത്ത് വന്നത് പരമപതം വിളയാട്ട് എന്ന ചിത്രമാണ്.


