
മലയാളത്തിലെ ജനപ്രിയ ടെലിവിഷൻ ഷോയായ ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുകളും എന്ന മുഴുനീള പരമ്പരയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് നിഷ സാരംഗ്. ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ അഭിനയ രംഗത്ത് എത്തുന്നത്.

ഇവരെ മലയാളികളുടെ സ്വീകരണ മുറിയില്‍ പ്രിയപ്പെട്ടതാക്കി മാറ്റിയത് ഉപ്പും മുളകും എന്ന പരമ്പര ആയിരുന്നു. ഇതിലെ നീലു എന്ന വേഷം നിഷയ്ക്ക് നിറയെ പേരും പ്രശസ്തിയും നേടിയെടുക്കാന്‍ സഹായകമായി. എന്നാല്‍ ഉപ്പും മുളകും വളരെ യാദൃശ്ചികമായി അവസ്സാനിപ്പിച്ചെങ്കിലും ഇപ്പൊഴും നീലുവിന് ആരാധകർ ഏറെയാണ്.

കഴിഞ്ഞ ദിവസ്സം പണ്ടൊരിക്കല്‍ താന്‍ ട്രെയിനിൽ യാത്ര ചെയ്തപ്പോഴുണ്ടായ ഒരു അനുഭവം ഇവര്‍ തുറന്നു പറഞ്ഞിരുന്നു . കെകെ രാജീവ് സംവിധാനം ചെയ്ത ഒരു സീരിയിലില്‍ പ്രതിനായികാ വേഷം ചെയ്യുന്ന സമയത്തായിരുന്നു അത്തരം ഒരു പ്രതികരണം തനിക്ക് ഉണ്ടായതെന്ന് നിഷാ സാരംഗ് വെളിപ്പെടുത്തിയത്.

ഒരിക്കല്‍ ട്രയിനില്‍ സഞ്ചരിക്കുകയായിരുന്നു താന്‍. അതിലെ തന്റെ നെഗറ്റീവ് കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. കെ കെ രാജീവിന്റെ പരമ്പര എയര്‍ ചെയ്തുകൊണ്ടിരുന്ന സമയം ആയതിനാല്‍ ട്രെയിനിൽ ഉണ്ടായിരുന്ന ഒരു സ്ത്രീ വന്ന് പെണ്ണാണോടി നീ എന്ന് ചോദിച്ചുകൊണ്ട് തന്നെ പിടിച്ച് തള്ളിയെന്നും , നെഗറ്റീവ് കഥാപാത്രം ചെയ്യുമ്പോള്‍ പലരും അതിനെ യഥാര്‍ഥ്യവുമായി കൂട്ടിക്കെട്ടുമെന്നും അത്തരം കഥാപാത്രങ്ങൾക്ക് അങ്ങനെയൊരു കുഴപ്പുമുണ്ടെന്നും നിഷ പറയുന്നു.

എന്നാല്‍ ഉപ്പും മുളകും ചെയ്തു തുടങ്ങിയതോടെ തന്നെ എല്ലവരും നല്ല ഒരു കുടുംബിനി ആയിട്ടാണ് കാണുന്നത് എന്നും അവര്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ഉപ്പും മുളകിലെ കുട്ടികള്‍ തനിക്ക് സ്വന്തം മക്കളെപ്പോലെ ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
