“തനിക്കങ്ങനെ ഒരു അട്രാക്ഷന്‍ തോന്നിയാല്‍ തന്നെ അത് ഈ പൊടിക്കൊച്ചിനോട് തോന്നുമോ” മഞ്ജു പത്രോസ്.

റിയാലിറ്റി ഷോകളിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ നടിയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് സീസണ്‍ രണ്ടിലെ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാര്ത്ഥി ആയിരുന്നു ഇവര്‍ . എന്നാല്‍ ഇവര്‍ക്ക് ഈ പ്രോഗ്രാമിലൂടെ കൂടുതല്‍ ലഭിച്ചത് നെഗറ്റീവ് പബ്ലിസ്സിറ്റി ആണെന്നതാണ് ഇതിലെ വിരോധാഭാസ്സം.

ഇവര്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമായിരുന്നു പൊട്ടിപ്പുറപ്പെട്ടത്. അടുത്തിടെ മഞ്ജു പത്രോസ്സ് ഭര്‍ത്താവുമായി വേര്‍പിരിയുന്നു എന്ന് പോലും വാര്‍ത്തകള്‍ ഉണ്ടായി. ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാര്‍ത്ഥി ആയിരുന്ന ടിക്ക് ടോക്ക് താരം ഫുക്രുവുമായി പ്രണയം തുടങ്ങി എന്ന് തുടങ്ങുന്ന കഥകളായിരുന്നു പ്രചരിക്കപ്പെട്ടത്. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് പലവട്ടം മഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്.

ബിഗ് ബോസില്‍ നിന്ന് പുറത്തെത്തിയതിന് ശേഷം നേരിട്ട ചില സംഭവങ്ങളെ കുറിച്ച്‌ നടി ഇപ്പോള്‍ വെളിപ്പെടുത്തി . അതിലൊന്നായിരുന്നു ഫുക്രുവിനെച്ചേര്‍ത്തുള്ള അപവാദ പ്രചരണം. ഫുക്രുവിനെ താന്‍ തൻ്റെ മകനെപ്പോലെയാണ് കണ്ടതെന്ന് മഞ്‍ജു പറയുന്നു. സുഹൃത്തിനെ ഒരിക്കലെങ്കിലും കെട്ടിപ്പിടിക്കാത്തവര്‍ ഉണ്ടോയെന്നും നടി ചോദിക്കുന്നു.

ബിഗ് ബോസില്‍ ഉണ്ടായിരുന്ന സമയത്ത് ഏറെ മിസ് ചെയ്തത് മകന്‍ ബെര്‍ണാച്ചനെയാണ്. തന്‍റെ മകനെപ്പോലെ കുസൃതി കളിച്ച്‌ നടക്കുന്ന ആളായിരുന്നു ഫുക്രു. മകനെ പോലെ കണ്ടിട്ടുള്ള ആ പയ്യൻ്റെ പേരില്‍ വന്ന വാര്‍ത്തകള്‍ വല്ലാതെ ഞെട്ടിച്ചു. ഒരു സുഹൃത്തിനെ കെട്ടിപ്പിടിക്കാത്തവരാണോ ഇവിടെയുള്ളത് എന്നും അവര്‍ ചോദിക്കുന്നു.

തനിക്കങ്ങനെ ഒരു അട്രാക്ഷന്‍ തോന്നിയാല്‍ തന്നെ അത് ഈ പൊടിക്കൊച്ചിനോട് തോന്നുമോ എന്നും അവര്‍ ആശ്ചര്യം കൂറി. അവന് 23 വയസേ ഉള്ളൂ. തനിക്ക് ഇപ്പോള്‍ 39 വയസാണു പ്രായം . അവിടെ തന്‍റെ പ്രായത്തിലുള്ള പ്രദീപേട്ടനുണ്ട്. ഷാജി ചേട്ടനുണ്ട്. അവരോട് ഒന്നും തോന്നാത്ത എന്ത് അട്രാക്ഷനാണ് തനിക്ക് ആ പൊടിക്കൊച്ചിനോട് തോന്നാനുള്ളത് എന്നും മഞ്ജു ചോദിക്കുന്നു.

Leave a Reply

Your email address will not be published.