”അതോടെ താൻ അവരുടെ സംസാരം വിലക്കിയെന്നും” ലോഹിതദാസും മീര ജാസ്മിനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ലോഹിതദാസ്സിൻ്റെ ഭാര്യ

ലോഹിതദാസിൻ്റെയും മീരാജാസ്മിൻ്റെയും സൗഹൃദം ഒരുകാലത്ത് സിനിമാ മേഖലയിൽ തന്നെ വലിയ വാര്ത്തകള്‍ക്ക് കാരണം ആയിരുന്നു. ഇരുവരുടെയും സുഹൃദ്ബന്ധം ഗോസ്സിപ്പ് കോളങ്ങളിലെ ചൂടുള്ള ചര്ച്ച ആയി മാറിയിരുന്നു. മീരാജാസ്മിനും ആയുള്ള ലോഹിതദാസിൻ്റെ സൗഹൃദം തങ്ങളുടെ കുടുംബജീവിതത്തിൽ വളരെയേറെ അസ്വസ്ഥതകള്‍ക്ക് കാരണം ആയെന്ന് തുറന്നുപറയുകയാണ് ലോഹിതദാസിൻ്റെ ഭാര്യയായ സിന്ധു.

ഗോസിപ്പുകൾ സിനിമയിൽ സര്‍വസാധാരണമായ ഒന്നാണെന്നും എന്നാല്‍ മീരയുടെയും ലോഹിയുടെയും സൌഹൃദം തനിക്ക് വിലക്കേണ്ടതായി വന്നിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഭാര്യ ആയ സിന്ധു പറയുന്നു .

വളരെ ചെറിയ പ്രായത്തിലാണ് മീരാജാസ്മിൻ സിനിമയിലേക്ക് എത്തുന്നത്. തീര്‍ത്തൂം പക്വത ഇല്ലാത്ത ഒരു പെൺകുട്ടിയുടെ കയ്യിലേക്ക് ഒരുപാട് പണം വന്നുചേർന്നാൽ സംഭവിക്കുന്നത് എന്താണെന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേയെന്നും അവര്‍ ചോദിക്കുന്നു.

തനിക്ക് ലഭിച്ച പണം മീര മാതാപിതാക്കൾക്ക് നൽകാറില്ലായിരുന്നുവെന്ന് സിന്ധു പറയുന്നു . വരുമാനം കൂടുതല്‍ ഉണ്ടായതിനാല്‍ പിന്നീട് പണത്തെച്ചൊല്ലി മീരയുടെ വീട്ടുകാരും പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയത്രെ. വരുമാനത്തിന്‍റെ ഒരുപങ്ക് മാതാപിതാക്കൾക്ക് കൊടുക്കുന്നില്ല എന്ന് പറഞ്ഞ് അവരും രംഗത്തെത്തിയെന്നും ആ സമയങ്ങളിൽ എന്തെങ്കിലും ഉപദേശത്തിന് വേണ്ടി മീര ലോഹിയെ വിളിക്കുന്നത് പതിവായിരുന്നുവെന്നും സിന്ധു പറയുന്നു . പിന്നെപ്പിന്നെ മീരയുടെ ഫോൺ കാളുകളുടെ എണ്ണവും സംസാരത്തിന്റെ സമയവും ദീര്‍ഘിച്ച് വന്നു .

തുടർന്നു ഇവരെ രണ്ടാളെയും കുറിച്ചുള്ള ഗോസിപ്പുകൾ സിനിമക്കാരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ പ്രചരിച്ചു . അതോടെ താൻ അവരുടെ സംസാരം വിലക്കിയെന്നും സിന്ധു തുറന്നു പറഞ്ഞു. സത്യൻ അന്തിക്കാട് മീരയെ നായികയാക്കി നാലോളം സിനിമകൾ എടുത്തിരുന്നുവെങ്കിലും മീരയുടെയും സത്യൻ അന്തിക്കാടിൻ്റെയും പേരിൽ ഒരുതരത്തിലുമുള്ള കഥകളും സിനിമ മേഖലയിൽ പ്രചരിച്ചിരുന്നില്ല എന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.