
മലയാള ചലച്ചിത്ര മേഖലയിലെ അറിയപ്പെടുന്ന നടന്മാരില് ഒരാളാണ് ബാബുരാജ്. വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും ക്യാരക്ടര്‍ നടനിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച ഇരു കയ്യും നീട്ടിയാണ് മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചത് . ദിലീഷ് പോത്തന് സംവിധാനം ചെയ്ത് ഫഹദ് ഫാസ്സില്‍ നായകനായി പുറത്തിറങ്ങിയ ജോജി എന്ന ചിത്രത്തിലെ ജോമോന് എന്ന കഥാപാത്രത്തിലൂടെ ബാബുരാജ് മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി.

ബാബുരാജിന്റെ കരിയര്‍ ബെസ്റ്റ് എന്ന് പറയാവുന്ന പ്രകടനം ആയിരുന്നു ഈ ചിത്രത്തിലൂടെ അദ്ദേഹം പുറത്തെടുത്തത്. സമൂഹ മാധ്യമങ്ങളിലും നിറ സാന്നിധ്യമായ അദ്ദേഹം പങ്ക് വച്ച ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി .

തൻ്റെ ഒരു സെല്‍ഫിയാണ് ബാബുരാജ് പങ്കുവച്ചത്. പുറത്ത് മഴ പെയ്യുന്നതിനാല്‍ അതിരാവിലെയുള്ള വര്‍ക്ക് ഔട്ട് ക്യാന്‍സല്‍ ചെയ്താലോ എന്നാണ് ആലോചിക്കുന്നത് എന്ന ക്യാപ്ഷനോടെ ആയിരുന്നു അദ്ദേഹം ചിത്രം ഷെയര്‍ ചെയ്തത്. പിന്നാലെ നിരവധി കമന്റുകളുമായി ആരാധകര്‍ ചിത്രത്തിന് താഴെ നിറഞ്ഞു.

മിക്ക കമന്റുകള്‍ക്കും ബാബുരാജ് മറുപടിയും നല്കി. ഹായ് ചോദിച്ച് വന്നവര്‍ക്കെല്ലാം റീപ്ലേ ആയി അദ്ദേഹം ഹായ് നല്കി. എന്നാല്‍ ഇതിനിടെ ഒരാളുടെ കമന്റ് ഒരു കപ്പ് വെള്ളം ചേര്‍ക്കാത്ത ജവാന് എടുക്കട്ടെ ബാബേട്ടാ എന്നായിരുന്നു. ഉടന്‍ തന്നെ ഇതിന് ബാബുരാജ് മറുപടി നല്കി. ജവാന് ഇപ്പോള്‍ കിട്ടാനുണ്ടോ എന്നായിരുന്നു അദ്ദേഹം തിരിച്ചു ചോദിച്ചത്.

പിന്നീട് മറ്റൊരാള്‍ ബാബുരാജ് മദ്യം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കമന്റ് ചെയ്തു . നല്ലൊരു നടനാണെന്നും ഈ ലഹരി കാരണം ഒരു പാട് നല്ല നടന്മാരെ നഷ്ടമായെന്നും എല്ലാം നഷ്ടപ്പെടുകയല്ലാതെ ഇതില്‍ നിന്നും ഒന്നും നേടുകയില്ലന്നും അയാള്‍ കമന്റ് ചെയ്തു . എന്നാല്‍ താന്‍ കഴിക്കില്ലെന്നായിരുന്നു ഇതിന് ബാബുരാജ് മറുപടി നല്‍കിയത്.
