
ബാലു കിരിയത്തിൻ്റെ സഹസംവിധായകനായി കരിയര്‍ തുടങ്ങി മലയാളത്തിലെ തിരക്കുള്ള സംവിധായകന് ആയി മാറിയ ജോസ് തോമസ് 1993ലാണ് സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. നടന് സത്താര്‍ ഇന്നത്തെ പ്രശസ്ത സംവിധായകനായ ഷാജി കൈലാസ്സിൻ്റെ കരണത്തടിച്ചതിനെക്കുറിച്ച് തന്റെ സ്വന്തം യൂ ടൂബ് ചാനലിലൂടെ പ്രേക്ഷകരോടയി പറയുകയുണ്ടായി

നടൻ റിയാസ് ഖാൻ്റെ പിതാവ് പിഎച്ച് റഷീദാണ് നിര്‍മ്മിച്ച സിനിമയായിരുന്നു നായകന്. സിനിമാ ലൊക്കേഷനിൽ ഡ്യൂപ്പുകളായി അഭിനയിക്കുന്നവരുടെ കഥയാണ് നായകൻ എന്ന ചിത്രം പറയുന്നത്. ഒരു ദിവസം അത്യാവശ്യമായി സംവിധായകനായ ബാലു കിരിയത്തിന് സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നു. അന്ന് അദ്ദേഹത്തിന്റെ അഭാവത്തില്‍ തുടര്‍ന്നുള്ള രംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ തന്നെയും ഷാജി കൈലാസ്സിനെയും ഏല്‍പ്പിച്ചു.

സിനിമയിലേയ്ക്ക് വന്ന തങ്ങള്‍ക്ക് ബാലു കിരിയത്ത് ഒരു അവസ്സരം നൽകുകയായിരുന്നു. ആ ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്തു. അതില്‍ ഒരു സംഘടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ നടന് സത്താറിൻ്റെ ഷര്‍ട്ടില്‍ ഷാജി കൈലാസ് കുറച്ച് ചെളി തേച്ചു. മോഹൻലാൽ, സത്താർ, ക്യാപ്റ്റൻ രാജു, കുഞ്ചൻ എന്നിവരു൦ അപ്പോള്‍ സീനിലുണ്ട്. ഫൈറ്റ് കഴിഞ്ഞു വരുന്ന എഫക്ട് കിട്ടാനായിരുന്നു ഷാജി അത് ചെയ്തത് എന്ന് ജോസ് തോമസ് കൂട്ടിച്ചേര്‍ത്തു.

മേക്കപ്പ്മാൻ ചെയ്യേണ്ടിയിരുന്ന ജോലി ഷാജി തന്നെ ഏറ്റെടുക്കുകയായിരുന്നു. തറയില്‍ കിടന്ന കുറച്ച് ചെളി എടുത്ത് സത്താറിന്റെ ഷർട്ടിലേയ്ക്ക് ഷാജി പുരട്ടി . എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് സത്താര്‍ ഷാജിയുടെ കരണത്തടിച്ചു. എല്ലാവരും സ്തംബിച്ചുപോയി.

ഷാജി കൈലാസ് അപ്പോള്‍ തന്നെ സെറ്റില്‍ നിന്നും പിണങ്ങിയിറങ്ങി. സത്താര്‍ മാപ്പ് പറയാതെ ഷൂട്ടിംഗ് പുനരാരംഭിക്കില്ലെന്ന് പറഞ്ഞ് ഷൂട്ടിംഗ് അവസാനിപ്പിക്കുകയും ചെയ്തു . ഒടുവില്‍ മറ്റ് മാര്‍ഗമില്ലാതെ സത്താര്‍ മാപ്പ് പറഞ്ഞു. മോഹന്‍ലാലാണ് അതിനു കാരണമായത് . ചെയ്തത് തെറ്റാണെന്നും എന്തിന്റെ പേരിലായാലും തെറ്റ് തെറ്റാണെന്നും ലാല്‍ സത്താറിനോട് പറഞ്ഞു. പിന്നീട് രംഗം ശാന്തമാക്കി ഷൂട്ടിങ്ങ് പുരാരംഭിക്കുകയായിരുന്നുവെന്ന് ജോസ് തോമസ് പറയുന്നു..