
നാച്ചുറല്‍ ആക്ടിങ്ങിന്റെ അപ്പോസ്തലന് എന്ന വിശേഷണം ഉള്ള നടനായ ഫഹദ് ഫാസിൽ തൻ്റെ അഭിനയ ജീവിതം ആരംഭിച്ച സിനിമയാണ് കയ്യെത്തുംദൂരത്ത്. ഈ ചിത്രത്തില്‍ ഫഹദിന്റെ നായികയായി വെള്ളിത്തിരയിൽ എത്തിയത് ഒരു കാലത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന നികിത തുക്രാൽ ആയിരുന്നു.

മലയാളം തമിഴ് കന്നട തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് നികിത. സജീവമായിരുന്ന സമയത്ത് സൗത്ത്
ഇന്ത്യയിൽ ഏറ്റവും ആരാധകര്‍ ഉള്ള താരം ആയിരുന്നു ഇവര്‍. എന്നാല്‍ ഇപ്പോള്‍ ഇവര്‍ സിനിമയിൽ അത്ര സജീവമല്ല. അതിനു കരണമായത് ചില വിവാദങ്ങളായിരുന്നു .

2011 കാലഘട്ടത്തില്‍ ആണ് ഇവര്‍ സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ വിവാദത്തിൽ അകപ്പെട്ടത് . കന്നട സിനിമാ പ്രേമികളുടെ ഡി ബോസ്സ് എന്ന് വിളിപ്പേരുള്ള ദർശനമായുള്ള നിഖിതയുടെ അവിഹിതബന്ധം വലിയ വിവാദമായിരുന്നു.

എന്നാല്‍ ഇവര്‍ക്കിടയില്‍ അത്തരം ബന്ധം ഉണ്ടോ എന്ന കാര്യം ഇപ്പൊഴും ഉറപ്പില്ല. എന്നാല്‍ അന്ന് അതൊരു വലിയ കോളിളക്കമായി മാറിയിരുന്നു. ദർശൻ്റെ ഭാര്യ ആയ വിജയലക്ഷ്മിയാണ് ഈ വിവാദത്തിന് തുടക്കം കുറിച്ചത് . പ്രിൻസ് എന്ന ചിത്രത്തില്‍ ദർശൻ്റെ നായികയായി നിഖിത അഭിനയിച്ചിരുന്നു. ഈ ചിത്രത്തോടെ ആണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

ദർശൻ്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് വർഷം കർണാടക ഫിലിം പ്രൊഡക്ഷൻ താരത്തിന് വിലക്ക് ഏർപ്പെടുത്തി. എന്നാല്‍ മൂന്നു ദിവസത്തിനു ശേഷം ആ വിലക്ക് പിൻവലിക്കുകയാണ് ഉണ്ടായത്. നിഖിത തന്നെ അന്ന് പല ചാനലുകളിലും പ്രത്യക്ഷപ്പെട്ടു ഇതിനെതിരെ വാദിച്ചിരുന്നു . വെറും ഒരു ഗോസിപ്പ് മാത്രമാണ് ഇതെന്നാണ് അവര്‍ അന്ന് പറഞ്ഞത്.

ഏതായലും നിഖിത ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല. 2018ല്‍ പുറത്തിറങ്ങിയ രാജ സിംഹ ആയിരുന്നു ഇവരുടെ അവസാന ചിത്രം. 2017 ൽ ഇവര്‍ വിവാഹിതയായി, ഇപ്പോള്‍ ഭര്‍ത്താവിനും കുട്ടിക്കും ഒപ്പം സ്വസ്ഥമായ കുടുംബജീവിതം നയിക്കുന്നു..
