ആ സൂപ്പർഹിറ്റ് ചിത്രത്തിൽ മമ്മൂട്ടി പ്രതിഫലം വാങ്ങാതെ അഭിനയിച്ചതിൻ്റെ കാരണം !!

എം.മോഹനന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി, ശ്രീനിവാസന്‍, മീന എന്നിവര്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച ചിത്രമാണ്‌ കഥ പറയുമ്പോള്‍. ഒരു ബാര്‍ബറും സൂപ്പര്‍താരവും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം ആ വര്‍ഷത്തെ വിജയചിത്രത്തില്‍ ഒന്നായിമാറി . ശ്രീനിവാസ്സന്റേതായിരുന്നു തിരക്കഥ.

ഈ ചിത്രവുമായി ബന്ധപ്പെട്ട് ശ്രീനിവാസന്‍ പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ് . ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി പ്രതിഫലം വാങ്ങിയിട്ടില്ല എന്നു ശ്രീനിവാസ്സന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇതിന്‍റെ നിര്‍മാണം നിര്‍വഹിച്ചത് ശ്രീനിവാസ്സനും മുകേഷും ചേര്‍ന്ന് ആയിരുന്നു. ലൂമിയര്‍ ഫിലിം എന്നാണ് ഇവരുടെ സംയുക്ത സംരംഭത്തിന്റെ പേര്. തങ്ങളുടെ കമ്പനിക്ക് കാശ് വാങ്ങിക്കാത്തവരോടാണ് കൂടുതല്‍ ഇഷ്ടമെന്നും തുടര്‍ന്നും ഇതുപോലെ കാശ് വാങ്ങാതെ അഭിനയിച്ച് സഹകരിക്കണമെന്നും ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

പ്രതിഫലം വാങ്ങാന്‍ തങ്ങള്‍ ഒരുപാട് നിര്‍ബന്ധിച്ചിരുന്നുവെന്നും എന്നാല്‍ ചെക്കിലേക്ക് നോക്കാന്‍ പോലും അദ്ദേഹം തയാറായില്ല.
നിങ്ങള്‍ എനിക്കിത് തരരുത് എന്നാണ് മമ്മൂട്ടി പറഞ്ഞത്. പിന്നീട് മുകേഷും ശ്രീനിവാസനും കൂടെ അദ്ദേഹത്തെ നേരില്‍ കണ്ട് , പണം വാങ്ങാന്‍ നിര്‍ബന്ധിച്ചുവെങ്കിലും അദ്ദേഹം അതിന് കൂട്ടാക്കിയില്ല. ഒടുവില്‍ എന്തുക്കൊണ്ടാണ് പണം വാങ്ങാത്തത് എന്ന് ചോദിച്ചപ്പോള്‍ താന്‍ ഭാര്യയായ സുല്‍ഫത്തിന് വാക്ക് കൊടുത്തുപോയി എന്നാണ് അതിന് അദ്ദേഹം കാരണം പറഞ്ഞത് .

സിനിമയിലെ കഥാപാത്രമായ സൂപ്പര്‍ സ്റ്റാറിനെ മമ്മൂട്ടിയായി മാത്രമേ ആരാധകര്‍ കാണുകയുള്ളൂവെന്നും, സൗഹൃദത്തിന് വേണ്ടി എത്രമാത്രം ഡൗണ്‍ ടു എര്‍ത്ത് ആകാന്‍ കഴിയുമെന്ന് ഈ ചിത്രത്തിലൂടെ മമ്മൂട്ടിക്ക് കഴിഞ്ഞുവെന്നും അതിനാല്‍ പണം വാങ്ങരുത് ഭാര്യ മമ്മൂട്ടിയെ ഉപദേശിച്ചത്. അതുകൊണ്ട് ഈ പണം വാങ്ങിയാല്‍ തനിക്ക് ഭാര്യയെ ഫെയിസ് ചെയ്യാന്‍ ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഏതായലും പിന്നീട് തങ്ങള്‍ അതിന് നിര്‍ബന്ധിച്ചില്ലന്നും അദ്ദേഹം ഓര്‍ത്തു.

Leave a Reply

Your email address will not be published.