“മനോജേട്ടന്‍ അന്ന് എന്നോട് ദേഷ്യപ്പെട്ടു” രമേഷ് പിഷാരടി ആ കഥ പറയുന്നു.

മലയാളത്തിലെ എക്കാലത്തെയും മികച്ച സ്റ്റാന്‍റ് അപ് കൊമേഡിയന്‍ മാരില്‍ ഒരാളാണ് രമേഷ് പിഷാരടി. സിനിമയിലും, സ്റ്റേജ് ഷോകളിലും ഒരുപോലെ ജനങ്ങളെ ചിരിപ്പിക്കുന്ന ഇദ്ദേഹം ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് വിദേശത്ത് പോയ അനുഭവം കഴിഞ്ഞ ദിവസ്സം ആരാധകരുമായി പങ്കു വച്ചു. പ്രശസ്ത നടനായ മനോജ് കെ. ജയനൊപ്പമുള്ള അനുഭവമാണ് ഇപ്പോള്‍ ഇദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.


ഒരിക്കല്‍ വിദേശത്തായിരിക്കുമ്പോള്‍ ഷോപ്പിംഗിന് പോയ മനോജ് കെ ജയന്‍ തന്നെയും കൂട്ടി എന്നും ബ്രാന്‍ഡഡ് ടീ ഷര്‍ട്ടുകള്‍ മാത്രം കിട്ടുന്ന കടയിലേക്കാണ് പോയതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ താന്‍ വാങ്ങുന്ന വിലയുടെ പത്തിരട്ടി വിലയുള്ള ഷര്‍ട്ടുകളാണ് അവിടെയുണ്ടായിരുന്നതെന്നും അതുകൊണ്ട് തനിക്ക് ഡ്രസ് എടുക്കാന്‍ കഴിയില്ലല്ലോ എന്ന വിഷമത്തിലായിരുന്നു താണെന്നും അദ്ദേഹം ഓര്‍ത്തു.

അതേസമയം ആ ഷോപ്പില്‍ ഒരു ഓഫറുണ്ടായിരുന്നു. ഒരു ടി ഷര്‍ട്ട് വാങ്ങുമ്പോള്‍ രണ്ടാമത് വാങ്ങുന്ന ടി ഷര്‍ട്ടിന് പകുതി വിലക്കു ലഭിക്കും. മനോജേട്ടന് ഒരു ടി ഷര്‍ട്ട് വളരെ ഇഷ്ടമായി എന്നും മറ്റൊന്നും ഇഷ്ടം ആകാത്തത് കൊണ്ട് തന്നോട് ഇഷ്ടമുള്ള ഷര്‍ട്ട് വാങ്ങാനും അദ്ദേഹം നിര്‍ദേശിച്ചു മനോജ് കെ ജയന്‍ വാങ്ങിയത് വളരെ ഭംഗിയുള്ള ഒരു ടീ ഷർട്ടായിരുന്നെന്നും അദ്ദേഹം കുറിച്ചു. പകുതി വിലയല്ലേ ഉള്ളൂ എന്നതുകൊണ്ട് താന്‍ മനോജേട്ടന്‍ വാങ്ങിയ അതേ ടി ഷര്‍ട്ട് പകുതി വിലയ്ക്ക് വാങ്ങി.

അതോടെ പുള്ളിക്കാരന്‍ വളരെ ദേഷ്യത്തിലായി എന്നും അദ്ദേഹം നൂറ് രൂപയ്ക്ക് വാങ്ങിയ ടി ഷര്‍ട്ട് താന്‍ അന്‍പത് രൂപയ്ക്ക് വാങ്ങിയല്ലോ എന്ന് ചോദിച്ചു പിണങ്ങിയെന്നും പിഷാരടി ഓര്‍ത്തു.

നാട്ടിലെത്തി മാസങ്ങള്‍ക്ക് ശേഷം അമ്മയുടെ മീറ്റിംഗ് നടക്കുന്നതിന്റേ തലേ ദിവസം മനോജേട്ടന്‍ തന്നെ വിളിച്ചുവെന്നും അന്ന് വാങ്ങിയ അതേ ടീ ഷര്‍ട്ടാണൊ ഇടുന്നത് എന്നു തിരക്കിയപ്പോള്‍ താന്‍ അല്ലന്നുപറഞ്ഞു. താന്‍ അന്ന് വാങ്ങിയ ഷര്‍ട്ടാണ് ഇടുന്നതെന്നും അദ്ദേഹം പറഞ്ഞതായും അദ്ദേഹം തമാശ രൂപേണ കുറിച്ചു..

Leave a Reply

Your email address will not be published.