”പണ്ട് മൂടിപ്പുതച്ചായിരുന്നു ഞാന്‍ നടന്നിരുന്നത് എന്നാല്‍ ഇപ്പോള്‍ അങ്ങനെ അല്ല, ആ കാലമൊക്കെ മാറി” തന്‍റെ സ്റ്റൈലിഷ് ലൂക്കിന് കാരണം.

മലയാള ചലച്ചിത്രത്ത പിന്നണിഗാന ശാഖയില്‍ തൻ്റെതായ ഇടം നേടിയ ഗായികയാണ് മഞ്ജരി ബാബു. പൊന്‍മുടിപ്പുഴയോരത്ത് എന്ന ചിത്രത്തിലെ ഒരു ചിരി കണ്ടാല്‍ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചു കൊണ്ടാണ് താരം പിന്നണി ഗാന രംഗത്ത് തുടക്കം കുറിച്ചത്.

2005ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് സംഗീതം നിര്‍വഹിച്ചത് സംഗീതം നിര്‍വഹിച്ചത് ഇളയരാജ ആയിരുന്നു. ഈ ഒരൊറ്റ ഗാനത്തിലൂടെ മഞ്ജരി മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഗായികമാരില്‍ ഒരാളായി മാറുകയായിരുന്നു. ഇപ്പോള്‍ മഞ്ജരി തൻ്റെ ജീവിത രീതികളെക്കുറിച്ചും ഫാഷന്‍ സങ്കല്‍പ്പത്തെ കുറിച്ചും തുറന്നുപറയുകയാണ്.

പണ്ട് താന്‍ ഒട്ടും മോഡേണായിരുന്നില്ല എന്നും ഷാളൊക്കെ ഇട്ട് മൂടിപ്പുതച്ചായിരുന്നു താന്‍ നടന്നിരുന്നതെന്നും അവര്‍ പറയുന്നു. മൂടിക്കെട്ടി പാട്ട് പാടുന്ന കുട്ടി എന്നായിരുന്നു തന്നെ പലരും വിളിച്ചിരുന്നതെന്നും അവര്‍ ഓര്‍ക്കുന്നു.

തുടര്‍ പഠനത്തിനു വേണ്ടി ആയിരുന്നു താന്‍ മുബൈയിലേക്ക് പോയതെന്നും തൻ്റെ ജീവിതത്തിലെ വഴിത്തിരിവായി അത് മാറിയെന്നും അവര്‍ പറഞ്ഞു. തന്‍റെ ചിന്താഗതിയില്‍ ഒരുപാട് മാറ്റം വന്നു, അവിടെ നിന്നും ആണ് ഡ്രസിങ് സ്റ്റൈലില്‍ മാറ്റം ഉണ്ടായതെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ മാറ്റങ്ങളെ വല്ലാതെ ഇഷ്ടപ്പെട്ടു തുടങ്ങിയതായും പുതിയ സ്റ്റൈലുകള്‍ പരീക്ഷിക്കുമ്പോൾ ഏറെ സന്തോഷം തോന്നുന്നുണ്ട്.

തന്‍റെ വിദ്യഭ്യാസ്സമൊക്കെ മസ്ക്കറ്റിലായിരുന്നു, എല്ലായിപ്പോഴും തൻ്റെ ബെസ്റ്റ് ഫ്രെണ്ട്സ് അച്ഛനും അമ്മയുമാണ്. അമ്മ വീടിന് പുറത്തോട്ട് അധികം പോകാറില്ലാത്തത്തിനാല്‍ തനിക്ക് സ്റ്റൈലിനെ മനസ്സിലാക്കി തരാന്‍ ആരും ഉണ്ടായിരുന്നില്ലന്നും അവര്‍ പറയുന്നു.

ഡിഗ്രി പഠനവുയായി ബന്ധപ്പെട്ട് നാട്ടില്‍ എത്തിയപ്പോള്‍ തന്‍റെ കോളേജില്‍ സല്‍വാര്‍ നിർബന്ധമായിരുന്നു. പൂവാലന്മാരെയും സീനിയേഴ്സിനെയുമൊക്കെ ഭയം ഉള്ള കുട്ടിയായിരുന്നു താന്‍. ഒത്തുപോകാന്‍ കഴിയാത്തതിനാല്‍ ആണ് താന്‍ വിവാഹ ബന്ധം ഉപേക്ഷിച്ചത്. ഇന്നത്തെ കാലത്ത് അതൊരു ബ്ലാക് മാര്‍ക്ക് ആയി താന്‍ കാണുന്നില്ല.

നമുക്ക് ചുറ്റും ഒരുപാട് ബന്ധങ്ങള്‍ നടക്കുന്നുണ്ട്. നിയമപരമല്ല എന്ന ഒരേയൊരു വ്യത്യാസം മാത്രമേ അതില്‍ ഉള്ളൂ. താന്‍ നിയമപരമായി ഒന്നു ചേര്‍ന്നതിന് ശേഷമാണ് പിരിഞ്ഞത്. വിവാഹമോചിതയായതിന് ശേഷമാണ് താന്‍ സ്വയം അനലൈസ് ചെയ്ത് തുടങ്ങുന്നത് എന്ന് മഞ്ജരി പറയുന്നു.

Leave a Reply

Your email address will not be published.