എസ്തര്‍ അനില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രങ്ങള്‍ കണ്ട് ആരാധകരുടെ കണ്ണ് തള്ളി !!

പ്രശസ്ത നടിയായ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് എസ്തർ അനിൽ സിനിമാ രംഗത്തേക്ക് കടന്നു വന്നരുത്. നല്ലവൻ ആയിരുന്നു ആദ്യ ചിത്രം. എസ്തറിന്റെ അമ്മ അവതരിപ്പിച്ചിരുന്ന ഒരു കുക്കറി ഷോയ്ക്കിടയിൽ എടുത്ത ചില ചിത്രങ്ങൾ സംവിധായകനായ അജി ജോണ്‍ കാണുകയുണ്ടായി. ഇതാണ് എസ്തറിനെ സിനിമയിൽ എത്താന്‍ സഹായിച്ചത്.

തുടർന്ന് മോഹന്‍ലാലിൻ്റെ മകളായി ദൃശ്യത്തില്‍ അഭിനയിച്ചു. ഈ പ്രകടനം വളരെയേറെ ശ്രദ്ധ നേടി. തുടർന്ന് ദൃശ്യത്തിന്റെ തമിഴ് തെലുങ്ക്‌ പതിപ്പുകളിലും എസ്തര്‍ അഭിനയിക്കുകയുണ്ടായി.

മറ്റെല്ലാ യുവ താരങ്ങളെയും പോലെ എസ്തര്‍ അനില്‍ സമൂഹ മാധ്യമത്തിലും ഏറെ സജീവാമാണ്. തന്‍റെ പുതിയ വിശേഷങ്ങളും അപ്ഡേറ്റുകളും താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോളിതാ താരം പങ്കുവച്ച ചില ഗ്ലാമർ ചിത്രങ്ങള്‍ ആരാധകരുടെ ഇടയിൽ വയറലായി .


സുഹൃത്തുക്കളോടൊപ്പം പാർട്ടിയില്‍ പങ്കെടുക്കാനായി ബംഗളൂരുവിൽ എത്തിയപ്പോൾ പകര്‍ത്തിയ ചിത്രങ്ങളാണവ . പാർട്ടികൾ വെറുക്കുന്നുവെന്നും വീട്ടിൽ പോകട്ടെ എന്നുമാണ് ഈ ചിത്രത്തിന് താരം ക്യാപ്ഷന്‍ കുറിച്ചത്. ഈ ചിത്രത്തിന് താഴെ നിരവധി രസകരമായ കമന്‍റുകളും വന്നു. ദൃശ്യത്തെ അനുസ്മരിച്ചുകൊണ്ട് ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ എന്നായിരുന്നു ? ഒരാളുടെ കമന്റ് .

ദൃശ്യം 2ലും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ഇപ്പോൾ മുംബൈയിൽ ബിരുദ പഠനം നടത്തുകയുമാണ് എസ്തർ. ഓൾ എന്ന ഷാജി എൻ.കരുൺ ചിത്രത്തിൽ നായികയായി ഇവര്‍ അഭിനയിച്ചിരുന്നു. ജാക്ക് ആൻഡ് ജിൽ എന്ന സിനിമയാണ് ഇനീ താരത്തിൻ്റെതായി പുറത്തിറങ്ങാനുള്ളത് . ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം -2 തെലുങ്ക് പതിപ്പിലും എസ്തർ അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.