തനിക്ക് ക്രഷ് തോന്നിയ യുവ താരത്തിന്‍റ് പേര് വെളിപ്പെടുത്തി കരിക്കിലെ നടി അമേയ.

അമേയ മാത്യു എന്ന താരത്തെ കരിക്ക് എന്ന പ്രശസ്തമായ വെബ് സീരീസിലൂടെ ആണ് നമ്മള്‍ അറിഞ്ഞു തുടങ്ങുന്നത് . ആട് എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ സിനിമയിൽ തുടക്കം കുറിച്ചതെങ്കിലും കരിക്കിലൂടെയാണ് ഇവര്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നത്..

ആട് എന്ന ബംബര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഷാഫി ഒരുക്കിയ ഒരു പഴയ ബോംബ് കഥയിലാണ് ഇവര്‍ പിന്നീട് അഭിനയിച്ചത്. തിമിരം, ദി പ്രീസ്റ്റ് തുടങ്ങിയ സിനിമകളിലും ഇവര്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ പ്രീസ്റ്റിൽ അധ്യാപികയുടെ വേഷം ഇവര്‍ വളരെ ഗംഭീരമാക്കി . മികച്ച അഭിപ്രായമായിരുന്നു ഇതിലൂടെ ലഭിച്ചത്.

പിന്നീട് ഒരു ചെറിയ ഇടവേള ഇവരുടെ സിനിമാ ജീവിതത്തില്‍ സംഭവിച്ചു . സമൂഹ മാധ്യമങ്ങളിലും താരം വളരെ സജീവമായ ഇടപെടലുകള്‍ നടത്താറുണ്ട് . തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് മിക്കപ്പോഴും നടി ആരാധകര്‍ക്കിടയിലേക്ക് എത്താറുണ്ട്. പലപ്പോഴും നടി ചിത്രങ്ങള്‍ക്ക് നല്‍കുന്ന ക്യാപ്ഷനുകൾ സോഷ്യൽ മീഡിയയിൽ വളരെ വലിയ ചർച്ചാ വിഷയം ആവാറുണ്ട്.

ഇപ്പോള്‍ താരം തനിക്കുണ്ടായ ഒരു സെലിബ്രിറ്റി ക്രഷിനെ കുറിച്ച് വെളിപ്പെടുത്തി. സെലിബ്രറ്റികളുടെ പ്രിയപ്പെട്ട ആപ്ലിക്കേഷന്‍ ആയ ഇൻസ്റ്റഗ്രാമിലൂടെ ആണ് ഇവര്‍ ഇത് തുറന്നു പറഞ്ഞത്. ക്യു എ എന്ന സെക്ഷനിലാണ് നടി ഇതിനെക്കുറിച്ച് പ്രതികരിച്ചത്.

താരത്തിന്റെ സെലിബ്രറ്റി ക്രഷ് ആരാണെന്നുള്ള ആരാധകരുടെ ചോദ്യത്തിനായിരുന്നു മറുപടി നൽകിയത്. മലയാളത്തിന്റെ കുഞ്ഞിക്ക ആയ ദുൽഖറിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് അമേയ നടനോടുള്ള ആരാധന തുറന്നു പറഞ്ഞു. ഒരെയൊരു ഡിക്യു എന്നായിരുന്നു അമേയയുടെ മറുപടി.

ഇവരുടെ ഉത്തരം പ്രേക്ഷകരുടെ ഇടയിൽ വളരെ വേഗം ചര്‍ച്ച ആയി മാറി. ഇന്ന് മലയാളത്തിലെ യുവനടന്മാരിൽ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ദുൽഖർ സല്‍മാന്‍.

Leave a Reply

Your email address will not be published.