“പാര്‍വതിയുടെ ‘രാച്ചിയമ്മ’ പോരാ” സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നു.

‘ആണും പെണ്ണും’ എന്ന ആന്തോളജി ചിത്രം കഴിഞ്ഞ ദിവസ്സം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്തിരുന്നു. സാവിത്രി, രാച്ചിയമ്മ, റാണി എന്നീ മൂന്ന് സ്ത്രീകളുടെ മൂന്ന് കാലഘട്ടങളിലെ വളരെ വ്യത്യസ്ഥമായ രാഷ്ട്രീയ സാമൂഹിക വിഷയമാണ് ഈ സിനിമ പറഞ്ഞു വയ്ക്കുന്നത്. വേണു, ആഷിഖ് അബു, ജെയ് കെ. എന്നിവര്‍ ചേര്‍ന്നാണ് ഈ ആന്തോളജി ചിത്രം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് .

പാര്‍വതി തിരുവോത്ത് അവതരിപ്പിച്ച രാച്ചിയമ്മ എന്ന കഥാപാത്രം റിലീസിന് മുന്‍പ് തന്നെ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. പ്രശസ്ത സാഹിത്യകാരനായ ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥാപാത്രമാണ് ഈ ചിത്രത്തില്‍ പാര്‍വതി അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍, പാര്‍വതി അവതരിപ്പിച്ച രാച്ചിയമ്മ കൊള്ളില്ല എന്ന അഭിപ്രായമാണ് പലര്‍ക്കും എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത് .

യഥാര്‍ത്ഥ്യവും ആയി പുലബന്ധം പോലും പാര്‍വതി അവതരിപ്പിച്ച കഥാപാത്രത്തിന് ഇല്ല എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഉറൂബിന്റെ കഥയ്ക്ക് ഹരികുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത രാച്ചിയമ്മ എന്ന ടെലിഫിലിം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഈ ടെലിഫിലിമില്‍ രാച്ചിയമ്മയെ സോനാ നായരാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ ദൂരദര്‍ശന്‍ യുട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്ന രാച്ചിയമ്മ എന്ന ടെലിഫിലിമിന് താഴെ നിരവധി ആളുകള്‍ പര്‍വതിയുടെ രാച്ചിയമ്മയെക്കാള്‍ മികച്ചു നിന്നത് സോനാ നായര്‍ അവതരിപ്പിച്ച കഥാപാത്രം ആണെന്ന രീതിയില്‍ കമന്റ് ചെയ്തിട്ടുണ്ട്. സോനാ നായര്‍ ആണ് ഉറൂബിന്റെ പാത്രസൃഷ്ടിയായ രാച്ചിയമ്മയോട് പൂര്‍ണമായും നീതി പുലര്‍ത്തിയതെന്ന അഭിപ്രായമാണ് പലര്‍ക്കും. പാര്‍വതി അവതരിപ്പിച്ച രാച്ചിയമ്മ യഥാര്‍ഥ്യവുമായി പുല ബന്ധം പോലും ഇല്ലാത്തതാണെന്നും തീരെ പോരാ എന്നുമൊക്കെയാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്

Leave a Reply

Your email address will not be published.