നേരിടേണ്ടി വന്ന ബോഡീ ഷെയിമിങ്ങിനെക്കുറിച്ച് നടി രശ്മി ബോബന്‍.

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരേപോലെ നിറഞ്ഞു നില്‍ക്കുന്ന താരം ആണ് രശ്മി ബോബന്‍. വളരെ വ്യത്യസ്ഥമായ വേഷങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷക മനസ്സുകളില്‍ തന്റേതായ ഇടം നേടാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടുതലും ക്യാരക്ടര്‍ റോളുകള്‍ അഭിനയിച്ചാണ് ഇവര്‍ ശ്രദ്ധ നേടിയത് .

സമൂഹ മാധ്യമങ്ങളിലും വളരെയേറെ സജീവമാണ് താരം. തൻ്റെ വിശേഷങ്ങളൊക്കെ എല്ലായിപ്പോഴും ഇവര്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഈ അടുത്തിടക്ക് താന്‍ നേരിട്ട ബോഡി ഷെയ്മിങിനെക്കുറിച്ച് ഇവര്‍ പറയുകയുണ്ടായി. ജീവിതത്തില്‍ ഇവര്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെ കുറിച്ച്‌ ഒരു പ്രമുഖ മാധ്യമത്തില്‍ ഇവര്‍ മനസ് തുറന്നു.

ആരും ഒരിക്കലും സംതൃപ്തരല്ലന്നും . മുടി ഉണ്ടെങ്കിലും ഇല്ലങ്കിലും ഒരുപോലെ കുറ്റമാണെന്നും , അതുപോലെ തന്നെ വണ്ണം ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മളെ കണ്ടാല്‍ കുറ്റം കണ്ടു പിടിക്കുമെന്നും അത് ചിലരുടെ ശീലമാണെന്നും അവര്‍ പറയുന്നു. എല്ലാവരും തന്നെ ഉപദേശിക്കുമെന്നും തനിക്ക് മടിയായതു കൊണ്ടാണ് വണ്ണം കുറയ്ക്കാത്തത് എന്ന രീതിയില്‍ ആണ് പലരും പറയുന്നതെന്നും അവര്‍ പറഞ്ഞു .

നമ്മുടെ കാര്യം നമുക്കല്ലാതെ മാറ്റാര്ക്കാണ് അറിയന്‍ കഴിയുക എന്നും അവര്‍ ചോദിക്കുന്നു. താന്‍ അത്യാവശ്യം വര്‍ക്കൗട്ട് ചെയ്യുന്ന ആളാണെന്നും എന്നാല്‍ അതിനു വേണ്ടി ചത്തുകിടന്നു പണി ചെയ്യാറില്ലന്നും, അത് മടിയെങ്കില്‍ ഞാന്‍ മടിച്ചിയാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്‍റെ ശരീര പ്രകൃതം കാരണം വളരെ ചെറിയ പ്രായത്തില്‍ തന്നെ തനിക്ക് മുതിര്‍ന്ന കഥാപാത്രങ്ങള്‍ ലഭിച്ചിട്ടുണ്ട് . ജ്വാലയായ് എന്ന സീരിയലില്‍ 35വയസ്സുകാരിയായി അഭിനയിക്കുമ്ബോള്‍ 19 ആയിരുന്നെന്നും അവര്‍ പറയുന്നു . ആദ്യം വല്ലാതെ വിഷമം തോന്നിയിരുന്നെങ്കിലും പിന്നീട് അങ്ങനെ ഉണ്ടായില്ല.

ഇപ്പോള്‍ അത് കാര്യമാക്കാർ പോലുമില്ല. നന്നേ ചെറിയ പ്രായത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോൾ പോലും ആളുകള്‍ തന്നോട്, മോള്‍ ഏത് കോളേജില്‍ ആണ് എന്ന് ചോദിക്കുമായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ നമ്മുടെ സമൂഹത്തിൻ്റെ ധാരണ ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് കൊണ്ടാണ് വണ്ണം വയ്ക്കുന്നത് എന്നാണ് .

മറ്റ് പല ഘടകങ്ങളും ആണ് അതിന് കാരണം. എന്നാല്‍ ഇത് പലരും ആലോചിക്കാറില്ല. തൈറോയ്ഡ്, അതുപോലെ മാനസിക സമ്മര്‍ദ്ദങ്ങളും ഒക്കെ ആകാം കാരണം. ഓരോ വ്യക്തിയും ഏത് പ്രശ്‌നത്തിലൂടെ ആണ് പോകുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ. ആരോടും പറഞ്ഞിട്ട് യാതൊരു കാര്യമില്ല, അതിനാല്‍ ഇപ്പോള്‍ അതെപ്പറ്റി ഒർത്ത് വിഷമിക്കാറില്ല. പണ്ടൊക്കെ ഇത് കേള്‍ക്കുമ്ബോള്‍ വിഷമം തോന്നുമായിരുന്നുവെന്നും രശ്മി പറയുന്നു.

Leave a Reply

Your email address will not be published.