‘വിവാദങ്ങളും ജീവിതം പഠിപ്പിച്ച പാഠവും’ ശാലൂ മേനോന്‍ ഓര്‍മകള്‍ അയവിറക്കുന്നു..

സീരിയലിലും സിനിമയിലും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന താരമാണ് ശാലു മേനോൻ. ഒരു മികച്ച അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകിയാണ് ഇവര്‍. ചങ്ങനാശേരിയില്‍ ആണ് ഇവര്‍ ഇപ്പോള്‍ താമസ്സിക്കുന്നത്. സിനിമാ മേഖലയില്‍ വളരെ സജീവമാണ് ശാലു ഇപ്പോൾ. തൻ്റെ കരിയറിൻ്റെ ഏറ്റവും തിരക്ക് പിടിച്ച സമയത്താണ് അവരുടെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ കളങ്കമായ സോളാർ എന്ന പ്രശ്‌നം ഉടലെടുക്കുന്നത്. ഇതേത്തുടര്ന്ന് നിരവധി ആരോപണ പ്രത്യരോപണങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടായി.


ഇരുപത് വർഷത്തിൽ അധികമായി കലാരംഗത്ത് നിലനില്‍ക്കുന്ന ഒരാളാണ് താനെന്നും എന്നാല്‍ പലരും തന്നെ വിലയിരുത്തുന്നത് മറ്റുള്ളവർ തനിക്കെതിരെ ആരോപിക്കപ്പെട്ട പല വിവാദങ്ങളുടെയും പേരിലാണെന്നും അവര്‍ പറയുന്നു.

തന്‍റെ ജീവിതത്തിൽ കൂടുതലും സംഭവിച്ചത് അപ്രതീക്ഷിതമായ കാര്യങ്ങൾ ആയിരുന്നു,എന്താണ് യഥാര്‍ഥ്യം എന്ന് പോലും ചോദിക്കാതെ ആണ് പലരും തന്നെ കുറ്റപ്പെടുത്തിയത്. എന്നാല്‍ സത്യം എന്താണെന്ന് തന്നോട് ചോദിച്ചിരുന്നുവെങ്കില്‍ അനാവശ്യമായ തെറ്റിദ്ധാരണകൾ ഒഴിവാക്കാമായിരുന്നു എന്നും ശാലു പറയുന്നു. പലരും തന്നെ ഈ പ്രശ്നത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു എന്നും അവര്‍ പറയുന്നു.

താന്‍ ജീവിതം തന്നെ അവസ്സാനിപ്പിക്കുമോ എന്ന് പോലും തന്‍റെ പ്രിയപ്പെട്ടവര്‍ ഭയന്നിരുന്നു എന്ന് ശാലു ഓര്‍ക്കുന്നു. എന്നാല്‍ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഒന്നും സംഭവിച്ചില്ല. ജീവിതം തനിക്ക് നൽകിയ പാഠങ്ങൾ തന്നെ മാറ്റി. ആരെയും ഒരു പരിധിയില്‍ അധികം വിശ്വസിക്കരുത് എന്ന പാഠം താന്‍ അതിലൂടെ പഠിച്ചുവെന്നും അതൊരു വലിയ അനുഭവം ആയിരുന്നു എന്നും അവര്‍ പറയുന്നു.

ഇപ്പോൾ തനിക്ക് ഒരു ഡാൻസ് സ്‌കൂൾ ഉണ്ട്, അത് വളരെ നല്ല രീതിയിൽ തന്നെ ആണ് മുന്നോട്ട് പോകുന്നത്, പിന്നെ യുട്യൂബ് ചാനൽ, സീരിയൽ താന്‍ വളരെ തിരക്കിലാണ്

2016ല്‍ ആയിരുന്നു സീരിയൽ നടൻ സജി നായരുമായി ശാലു മേനോന്‍റെ വിവാഹം.എന്നാല്‍ ഇവര്‍ ഇപ്പോള്‍ രണ്ടിടത്താണ് താമസം എന്ന രീതിയിൽ ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇവരുടെ ഭര്‍ത്താവായ സജിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരം ചോദ്യങ്ങളോടൊന്നും അവര്‍ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published.