ആനീ ശിവയെ അഭിനന്ദിച്ചുകൊണ്ടുള്ള മഞ്ജു പത്രോസ്സിന്റെ കുറിപ്പ് വയറലായി.

പ്രശസ്ത നടിയും മുന്‍ ബിഗ് ബോസ് മത്സരാർത്ഥിയും ഒക്കെ ആയ മഞ്ജു പത്രോസിനെ പ്രത്യേകിച്ചൊരു പരിചയപ്പെടുത്തലിന്റെ ആവശ്യം തന്നെ ഇല്ല. ഒരു റിയാലിറ്റി ഷോ യിലൂടെ ആണ് അവര്‍ തന്‍റെ അഭ്രപാളിയിലെ കരിയര്‍ ആരംഭിക്കുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക താരങ്ങള്‍ക്കൊപ്പവും താരം അഭിനയിച്ചു കഴിഞ്ഞു.

എന്നാല്‍ ബിഗ് ബോസില്‍ പങ്കെടുത്തതോട് കൂടി ഇവര്‍ നേരിട്ടത് സമാനതകളില്ലാത്ത സോഷ്യല്‍ മീഡിയ അറ്റാക്കായിരുന്നു. ഇവരുടെ അതിലെ പ്രകടനം നിരവധി ശത്രുക്കളെ വരുത്തി വച്ചു എന്ന് പറയുന്നതാവും ശരി. പലപ്പോഴും അതൊരു ബോഡീ ഷെയിമിങ്ങിന്റെ ലെവല്‍ വരെ പോയി.

താരത്തിന്റെ മകനെയും ഭര്‍ത്താവിനെയുമടക്കം അധിഷേപിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസ്സം ആനീ ശിവയെക്കുറിച്ച് മഞ്ജു പത്രോസ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധേ ആകര്‍ഷിച്ചു. സമൂഹം എന്ത് പറയുന്നുവെന്ന് നോക്കാതെ ലക്ഷ്യത്തിലെത്താന്‍ ശ്രമിക്കണം എന്നാണ് ആ കുറിപ്പിന്റെ രത്നച്ചുരുക്കം .

വെറും പെണ്ണാണ്, എന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ പലയിടത്ത് നിന്നും ഉയർന്നു വന്നേക്കാം. ഒരു പെണ്ണിന്, ഇത്ര തന്റേടം പാടില്ല, തുടങ്ങിയ പലതും കേട്ടേക്കാമെന്നും, എന്നാല്‍ അതിലൊന്നും ഒരിയ്ക്കലും തളര്‍ന്ന് പോകരുതെന്നും മഞ്ജു എല്ലാ സ്ത്രീകളോടുമെന്നപോല്‍ ഓര്‍മ്മിപ്പിക്കുന്നു.

മറ്റുളവരുടെ ഉയര്‍ച്ചകളിലും ജീവിതത്തിലെ സന്തോഷങ്ങളിലും വല്ലാതെ അസൂയ പൂണ്ട് എങ്ങുമെത്താതെ കുറ്റപ്പെടുത്താന്‍ വേണ്ടി മാത്രം ജീവിച്ചു മരിക്കുന്ന ആളുകള്‍ ആണ് ഇങ്ങനെ പറയുന്നത്. അത്തരക്കാരെ ആണ് ഇന്നത്തെ കാലത്ത് ‘സമൂഹം’ എന്ന് നമ്മള്‍ വിശേഷിപ്പിക്കുന്നത് എന്നാണ് മഞ്ജു പറയുന്നത് .

ആ സമൂഹത്തെ പേടിച്ചാണ് നമ്മള്‍ നമ്മുടെ പല സന്തോഷങ്ങളും വേണ്ടന്ന് വയ്ക്കുന്നത്. സമൂഹം എന്ന് വിളിക്കുന്ന അത്തരം ആളുകളുടെ അഭിപ്രായങ്ങളെ മുഖവിലക്കെടുക്കാതെ വിജയങ്ങളിലേക്ക് ആനന്ദത്തോടെ കുതിക്കൂ എന്നും മഞ്ജു പങ്ക് വച്ച കുറിപ്പില്‍ പറയുന്നു.ss

Leave a Reply

Your email address will not be published.