“ആ കറുമ്പനൊപ്പം ഞാന്‍ അഭിനയിക്കില്ല” അന്ന് ദിവ്യ ഉണ്ണി പറഞ്ഞത്. പിന്നീട് കരിയർ ഗ്രാഫിന് എന്ത് സംഭവിച്ചു ?

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനായിരുന്നു അകാലത്തില്‍ നമ്മെ വിട്ടുപോയ കലാഭവന്‍ മണി. അപ്രതീക്ഷിതമായുള്ള അദ്ദേഹത്തിന്റെ വേർപാട് മലയാളികളെ ആകമാനം വല്ലാതെ ഞെട്ടിച്ചുകളഞ്ഞു.

മിമിക്രി വേദികളിൽ നിന്നും സൗത്തിന്ത്യയിലെ പ്രശസ്ത നടന്മാരിൽ ഒരാളായി അദ്ദേഹം വളരെ വേഗം ആണ് മാറിയത്. ഒരു മികച്ച ഗായകന്‍ കൂടി ആയിരുന്നു മണി. നാടന്‍ പാട്ടുകള്‍ വീണ്ടും മലയാളത്തിന്റെ ഈരടികളാക്കി മാറ്റുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല.


വിശ്വ സുന്ദരി ഐശ്വര്യാ റായിക്കൊപ്പവും സ്റ്റൈല്‍ മന്നന്‍ രജനിക്കൊപ്പവും അദ്ദേഹം സ്ക്രീനില്‍ തിളങ്ങി. എന്നാല്‍ തന്‍റെ സിനിമ ജീവിതത്തിൽ മണിക്ക് നിരവധി ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിൽ എന്നും ഓര്‍ക്കുന്ന ഒന്നാണ് ദിവ്യ ഉണ്ണിയില്‍ നിന്നും മണിക്കു നേരിടേണ്ടിവന്ന അപമാനം.

വിനയൻ സംവിധാനം ചെയ്ത കല്യാണ സൗഗന്ധികം എന്ന ചിത്രത്തിൽ ദിവ്യ ഉണ്ണി ആയിരുന്നു നായിക, ദിലീപ് ആയിരുന്നു നായകൻ. ഈ ചിത്രത്തിൽ ദിവ്യയുടെ മുറച്ചെറുക്കൻ ആയി എത്തിയത് കലാഭവൻ മണി ആയിരുന്നു. ചിത്രത്തിലെ ഇവർ ഒന്നിച്ചുള്ള ഗാന രംഗത്തില്‍ മുറപ്പെണ്ണുമായി നൃത്തം ചെയ്യുന്ന സീനില്‍ മണിക്കൊപ്പം അഭിനയിക്കാൻ ആവശ്യപ്പെട്ടപ്പോൾ ‘ആ കറുമ്പനൊപ്പം അഭിനയിക്കാൻ കഴിയില്ല’ എന്നായിരുന്നു അവര്‍ പറഞ്ഞത്. ദിവ്യ ഉണ്ണിയുടെ ആ മറുപടി തനിക്ക് വല്ലാതെ മാനസിക സംഘർഷങ്ങൾ വരുത്തി വച്ചുവെന്ന് മണി പിന്നീടൊരിക്കല്‍ തുറന്ന് പറഞ്ഞു .

വര്‍ഷങ്ങള്‍ക്ക് ശേഷം വിനയൻ തന്നെ സംവിധാനം ചെയ്ത ‘കരുമാടിക്കുട്ടൻ’ എന്ന ചിത്രത്തിൽ നായികയായി തീരുമാനിച്ചിരുന്നത് ദിവ്യ ഉണ്ണിയെ ആയിരുന്നു. എന്നാൽ കലാഭവൻ മണിക്കൊപ്പം താന്‍ നായികയായി അഭിനയിക്കല്ലന്നു പറഞ്ഞ് അവര്‍ പിന്‍മാറുകയാണ് ഉണ്ടായത്. ഒടുവില്‍ നന്ദിനി ആയിരുന്നു മണിയുടെ നായികയായി ആ ചിത്രത്തില്‍ അഭിനയിച്ചത്.

ചിത്രം സൂപ്പർ ഹിറ്റായിരുന്നു. എന്നാല്‍ പിന്നീട് ദിവ്യ ഉണ്ണിയുടെ കരിയര്‍ ഗ്രാഫ് നാള്‍ക്കുനാള്‍ താഴേക്കു വന്നുകൊണ്ടിരുന്നു. എന്നാല്‍ മണിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിന് പുറമെ നിരവധി അന്യദേശാ ഭാഷകളിലും മണി തന്‍റെ സാന്നിധ്യമറിയിച്ചു. തന്‍റെ സിനിമാ ജീവിത്തിന്‍റെ പീക്കില്‍ നില്ക്കുംബോഴായിരുന്നു മണിയുടെ അകാല വിയോഗം

Leave a Reply

Your email address will not be published.