
ശ്രീലങ്കന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ആള് റൌണ്ടര്‍ മാരില്‍ ഒരാളാണ് സനത് ജയസൂര്യ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ മികവ് പുലര്‍ത്തിയിരുന്ന മറ്റൊരു ക്രിക്കറ്റര്‍ അതിന് മുന്‍പോ ശേഷമോ ഉണ്ടായിട്ടില്ലന്നു പറയാം. രാജ്യത്തിനകത്തും പുറത്തും നിരവധി ആരാധകരെ സൃഷ്ടിച്ച ഇദ്ദേഹം ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബിഗ് ഹിറ്റര്‍മാരില്‍ ഒരാളാണ്.
എന്നാല്‍,കരിയറിന് പുറത്ത് അത്ര നല്ല പേരായിരുന്നില്ല ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. നിരവധി വിവാദങ്ങളില്‍ താരം ചെന്നു വീണിരുന്നു. അത്തരത്തില്‍ ഉണ്ടായ ഒരു വിവാദമാണ് 2017ല്‍ പുറത്ത് വന്ന സെക്സ് ക്ലിപ്പ് വിവാദം. മുന്‍ ഭാര്യയും കാമുകിയുമായിരുന്ന യുവതിക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ ജയസൂര്യ തന്നെ പുറത്തു വിട്ടു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ രീതിയില്‍ ചര്‍ച്ച ആയിരുന്നു. അദ്ദേഹത്തിന്റെ മുന്‍ ഭാര്യ മലീക്ക സിരിസേനഗെ ആയിരുന്നു ഈ വീഡിയോയില്‍ ജയസൂര്യക്കൊപ്പം ഉണ്ടായിരുന്നത്. ഇവര്‍ ഒന്നിച്ചുള്ള കിടപ്പറ രംഗങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഇവര്‍ തമ്മില്‍ പിരിഞ്ഞതിന് ശേഷം ആണ് ഈ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്. തന്നോടൊപ്പമുള്ള അശ്ലീല വീഡിയോ പുറത്തുവിട്ടത് ജയസൂര്യ തന്നെ ആണെന്നാണ് അവര്‍ ആരോപിക്കുന്നത്. ജയസൂര്യ തന്നോട് പ്രതികാരം ചെയ്യുകയാണെന്നാണ് മലീക്ക സുഹൃത്തുക്കളോട് പറഞ്ഞത്. ഒരുമിച്ചുള്ള സമയത്ത് ജയസൂര്യ തന്നെ പകര്‍ത്തിയ സ്വകാര്യ നിമിഷങ്ങള്‍ ആണ് വീഡിയോയില്‍ ഉള്ളത് .
ശ്രീലങ്കയിലെ ഒരു ക്ഷേത്രത്തില്‍വച്ച് ഇവര്‍ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നതായി മലീക്ക അന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, അപ്പോഴും ജയസൂര്യ മുന്‍ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നില്ല. റിവഞ്ച് പോണ് എന്നാണ് ജയസൂര്യയുടെ നടപടിയെ മലീക്ക വിമര്‍ശിച്ചത്. ബന്ധപ്പെടുന്നയാളുടെ സമ്മതത്തോടെയോ അല്ലാതെയോ ഉള്ള അശ്ലീല വീഡിയോ, ചിത്രം എന്നിവ എടുത്ത ശേഷം അത് ദുരുപയോഗം ചെയ്യുന്നത് റിവഞ്ച് പോണ് എന്ന പേരിലാണ് അറിയപ്പെടുന്നത്. മലീക്ക പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു . ആ ബന്ധത്തില്‍ ഒരു മകളുമുണ്ട്. തന്റെ കുടുംബ ജീവിതം തകര്ക്കാനയാണ് ജയസൂര്യ തന്നെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതെന്നാണ് മലീക്ക അഭിപ്രായപ്പെട്ടു . മലീക്ക ജയസൂര്യയുടെ മൂന്നാമത്തെ ഭാര്യയായിരുന്നു. ഇദ്ദേഹത്തിന്റെ ആദ്യ രണ്ടു ഭാര്യമാരും എയര്‍ ഹോസ്റ്റസുമാരായിരുന്നു.