“മസാജ് പരസ്യം കണ്ട് പോകരുതേ” ഒരു ദുബായിക്കാരന്‍ പ്രവാസിക്ക് പറ്റിയ അമളി

ഫെയിസ്ബുക്കില്‍ വന്ന മസാജ് സേവന പരസ്യം കണ്ട് കൊടുത്തിരുന്ന നമ്പറില്‍ ബന്ധപ്പെട്ട ഏഷ്യക്കാരനു നഷ്ടമായത് 33,000- അധികം ദിര്‍ഹം (ഏകദേശം ആറുലക്ഷം ഇന്ത്യന്‍ രൂപ). കൂടാതെ ശാരീരിക ഉപ്രദ്രവും. ഇതുമായി ബന്ധപ്പെട്ട് രണ്ട് ആഫ്രിക്കന്‍ സ്വദേശികളെ അറസ്റ്റ് ചെയ്ത് ദുബൈ കോടതിയില്‍ ഹാജരാക്കി. മോഷണം പിടിച്ചു പറി, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍. കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു കേസ്സിന് ആസ്പദമായ സംഭവം നടന്നത്. ഫേസ്ബുക്കില്‍ മസാജ് കേന്ദ്രവുമായി ബന്ധപ്പെട്ട പരസ്യം കണ്ട ഏഷ്യക്കാരനായ യുവാവ് ഈ പരസ്യത്തില്‍ കൊടുത്ത നമ്പരില്‍ വിളിച്ച് അന്വേഷിച്ചു . മറുവശത്ത് ഫോണ്‍ അറ്റന്‍റ് ചെയ്തത് ഒരു സ്ത്രീയായിരുന്നു.

തുടർന്ന് ഈ സ്ത്രീ കുറച്ചധികം ചിത്രങ്ങള്‍ ഇയാള്‍ക്ക് അയച്ചു നല്കി , തന്നോടൊപ്പം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ 300 ദിര്‍ഹമാണെന്നും പറഞ്ഞ് ധരിപ്പിച്ചു. പിന്നീട് ഈ സ്ത്രീയുമായി ശരീക ബന്ധത്തിന് നിര്‍ബന്ധിച്ചു. സ്ത്രീയുടെ നിര്‍ബന്ധത്തിന് വശംവദനായ ഇയാള്‍ ഈ സ്ത്രീയുടെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തി. അപ്പോള്‍ അവിടെ 10 സ്ത്രീകളും മൂന്ന് ആഫ്രിക്കന്‍ സ്വദേശികളുമാണ് ഉണ്ടായിരുന്നത് . എന്നാല്‍ ഈ യുവാവിന്റെ കയ്യില്‍ 100 ദിര്‍ഹവും കാറിൻ്റെ ചാവിയും മാത്രമായിരുന്നു ഇയാളുടെ കൈ വശം ഉണ്ടായിരുന്നത്.

തുടര്‍ന്നു കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം പറഞ്ഞു കൊടുക്കാന്‍ ഇയാളെ നിര്‍ബന്ധിക്കുക്കയും അത് പറയാന്‍ മടിച്ചതിനാല്‍ സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചു അവശനാക്കി. ഒടുവില്‍ നിവര്‍ത്തി കെട്ട് ഇയാള്‍ സ്ഥലം പറഞ്ഞു കൊടുത്തു. തുടര്‍ന്നു പുരുഷന്മാരിലൊരാള്‍ ഇയാളുടെ കാറില്‍ നിന്ന് 150 ഡോളര്‍, 50 യൂറോ, 300 ദിര്‍ഹം എന്നിവ തട്ടിയെടുത്തു. പിന്നീട് ഇയാളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈവശപ്പെടുത്തിയ പ്രതികള്‍ 32,679 ദിര്‍ഹം കൂടി പിന്‍വലിച്ചു. അപ്പാര്‍ട്ട്‌മെന്റിന് പുറത്തെത്തിച്ച് തൻ്റെ വസ്ത്രങ്ങള്‍ നിര്‍ബന്ധിച്ച് അഴിച്ചു മാറ്റിയെന്നും ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ഏഷ്യക്കാരന്‍ നല്കിയ പരാതിയില്‍ പറയുന്നു . പിന്നീട് പ്രതികള്‍ ഇവിടെ നിന്നും രക്ഷപെട്ടു.ss

Leave a Reply

Your email address will not be published.