പ്രശസ്ത തെന്നിന്ത്യൻ നടി കര്‍ത്തിക നായര്‍ തന്‍റെ പിറന്നാള്‍ ദിനത്തില്‍ പങ്ക് വച്ച ചിതങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ തരംഗം തീര്‍ത്തു.

പ്രശസ്ത തെന്നിന്ത്യന്‍ താരമായ കാർത്തിക നായർക്ക് അടുത്തിടെ 28 വയസ്സ് തികഞ്ഞതുമായി ബന്ധപ്പെട്ട് , ജന്‍മനാടയ തിരുവനന്തപുരത്ത് തന്‍റെ കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രം , സമൂഹ മാധ്യമങ്ങളില്‍ വളരെ വേഗം ശ്രദ്ധ നേടി.

ഈ ചിത്രങ്ങളില്‍ കര്‍ത്തിക വലിയ സ്ലീവുള്ള വെളുത്ത ഷർട്ടും,വയലറ്റ് നിറത്തിലുള്ള ഫ്രോക്കുമാണ് ധരിച്ചിരിക്കുന്നത്. വളരെ വ്യത്യസ്ഥമായ ഒരു ഡ്രെസ്സിംഗ് ശൈലി ആണ് ഈ ചിത്രത്തില്‍ കര്‍ത്തികയുടേത്.

സൌത്ത് ഇന്ത്യയില്‍ അറിയപ്പെടുന്ന നായിക നടിയായ രാധയുടെ മകളാണ് കാര്‍ത്തിക നായര്‍. ‘മകരമഞ്ഞു ’ എന്ന ചിത്രത്തിലൂടെ ആണ് ഇവര്‍ ആദ്യമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

മലയാളത്തില്‍ എത്തുന്നതിന് മുന്നേ തന്നെ തെലുങ്കിലൂടെ തന്‍റെ സിനിമ ജീവിതം ആരംഭിച്ചിരുന്നു. ഒരു പാന്‍ ഇന്ത്യന്‍ രൂപ ഭംഗി ഉള്ള ഈ യുവ നായിക വളരെ വേഗം തന്നെ തമിഴ് തെലുങ്കു തുടങ്ങിയ സിനിമാ പ്രേമികളുടെ ഹരമായി മാറി.

പിറന്നാളാഘോഷത്തില്‍ കാർത്തികയുടെ മാതാപിതാക്കൾക്കൊപ്പം , സഹോദരി, മുതിർന്ന നടിയും കാര്‍ത്തികയുടെ ഇളയമ്മയുമായുയ അംബിക ഉൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങള്‍ പങ്കെടുത്തു.


തനിക്ക് വേണ്ടിയിരുന്നത് ഒരു പിറന്നാള്‍ കേക്ക് മാത്രമായിരുന്നു എന്നും എന്നാല്‍ തന്‍റെ ലോക്ക് ലൈഫ് ജീവിതത്തിലെ തന്നെ ഏറ്റവും മികച്ചതും ഓര്‍മ്മിക്കപ്പെടുന്നതുമായ ഒരു വാരാന്ത്യം ആണ് തനിക്ക് ലഭിച്ചതെന്നും ഇവര്‍ ചിത്രത്തോടൊപ്പം കുറിച്ചു.

തന്‍റെ ഏറ്റവും പ്രിയപ്പെട്ട മുത്തശിയോടും കസ്സിന്‍സിനോടും ഒപ്പമുള്ള ഈ ജന്‍മദിനം ജീവിത്തിലെ തന്നെ ഏറ്റവും സുവര്‍ണ നിമിഷങ്ങളില്‍ ഒന്നാണെന്നും, താന്‍ ഏറ്റവും അധികം സ്നേഹിക്കുന്ന ചേച്ചിയോടും തന്‍റെ മറ്റ് ബന്ധുക്കളോടും മരണം വരെ സ്നേഹം മാത്രം ആണെന്നും കാര്‍ത്തിക ചിത്രത്തോടൊപ്പം പങ്ക് വച്ച കുറിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published.