24 ക്കാരിക്ക് 68 ക്കാരനോട് പ്രണയം, വിചിത്രമായ പ്രണയത്തിൽ വിവാഹ നിശ്ചയവും കഴിഞ്ഞു !!

പ്രണയം പലപ്പോഴും അന്ധവും യുക്തി രഹിതവുമാണ്. മറ്റുള്ളവരുടെ കാഴ്ചകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും ഒരിയ്ക്കലും യോജിച്ചു പോകാത്ത കൂടിച്ചേരലുകള്‍ ആണ് പലപ്പോഴും പ്രണയത്തെ വേറിട്ടതും വ്യത്യസ്തതവും ആക്കുന്നത്. പ്രണയത്തിന് പ്രായമോ നിറമോ വ്യവസ്ഥാപിതമായ സൌന്ദര്യ സങ്കല്‍പ്പങ്ങളോ പലപ്പോഴും ഒരു പ്രശ്‌നമാകാറില്ല എന്നത് ഒരു പൊതു സത്യംആണ്.

ഇതിന് ഉത്തമ ഉദാഹരണമാണ് 24 കാരിയായ കോനി കോട്ടനും 68കാരനായ ഹെര്‍ബ് ഡിക്കേഴ്‌സനും തമ്മിലുള്ള പ്രണയം. തന്നെക്കാള്‍ 44 വയസ്സ് കൂടുതലുള്ള ഹെര്‍ബിനെ പ്രണയിക്കുന്നതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ ഈ 24 കരിക്ക് നേരിടേണ്ടി വന്നു. പക്ഷേ അതൊന്നും തന്നെ അവര്‍ അത്ര കാര്യമായി എടുത്തില്ലന്നു മാത്രമല്ല കൂടുതല്‍ ആഴത്തില്‍ വെറുറപ്പിക്കുകയും ചെയ്തു .

കഴിഞ്ഞ 2018 -ലാണ് ഹെര്‍ബ് ഡിക്കേഴ്‌സനും കോനി കോട്ടനും കണ്ടുമുട്ടുന്നത്. വിര്‍ജീനിയയില്‍ ഒരു അഭയകേന്ദ്രത്തില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുകയായിരുന്നു കോനി കോര്‍ട്ടന്‍. അപ്പോഴാണ് അതിനോട് ചേര്‍ന്ന് ജോലി നോക്കിയിരുന്ന ഹെര്‍ബിനെ കോനി കണ്ടുമുട്ടുന്നത്. അവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടു എന്നു പ്രായേണ്ടതില്ലല്ലോ.

പാശ്ചാത്യ രാജ്യമായതുകൊണ്ട് തന്നെ അവര്‍ വളരെ വേഗം തന്നെ തങ്ങള്‍ക്കുളിലെ പ്രണയം തുറന്നു പറയുകയും ചെയ്തു . പരിചയപ്പെട്ടതിന്റെ നാലാം മാസ്സം അവര്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഉള്ള പുതിയ വിശേഷം എന്താണെന്ന് വച്ചാല്‍ കഴിഞ്ഞ വര്‍ഷം അവസ്സാനത്തോട് കൂടി അവരുടെ വിവാഹനിശ്ചയവും കഴിഞ്ഞു .

കോനികോര്‍ട്ടന്റ്റെ അഭിപ്രായത്തില്‍ തങ്ങള്‍ക്കിടയിലെ പ്രണയം ആദ്യം ആര്‍ക്കും അത്രക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലന്നും, പലരും തന്നെയും ഹെര്‍ബിനെയും കുറ്റപ്പെടുത്തിയെന്നും, താന്‍ പണത്തിന് വേണ്ടിയാണ് അദ്ദേഹവുമായി അടുക്കുന്നതെന്നും വരെ പറഞ്ഞു പരത്തി.

ഹെര്‍ബന് തന്നോടുള്ളത് വെറും ശാരീരികമായ ഒരു അടുപ്പം മാത്രമാണെന്നും ഒരു ചെറുപ്പ്ക്കാരി ആയത് കൊണ്ടാണ് ഹെര്‍ബണ്‍ തന്നെ സ്നേഹിക്കുന്നതെന്നും സമൂഹം പറഞ്ഞുവത്രെ. ഇതെല്ലാം ആളുകളുടെ തീര്‍ത്തും തെറ്റായ വ്യാഖ്യാനങ്ങള്‍ ആണെന്നും തങ്ങള്‍ക്കിടയില്‍ ഉള്ളത് വളരെ ആത്മാര്‍ത്ഥമായ അടുപ്പം ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .

Leave a Reply

Your email address will not be published.