നിങ്ങള്‍ ഉയരം വയ്ക്കണം എന്ന് അതിയായി ആഗ്രഹിക്കുണ്ടുണ്ടോ. ഒരുപരിധി വരെ ഉയരം മെച്ചപ്പെടുത്തന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു. ഒരാളുടെ ശരീര വളര്‍ച്ച 20 വയസ്സിനുള്ളില്‍ അവസാനിക്കാറുണ്ട്. അതിന് ശേഷം ശാരീരിക വളര്‍ച്ച വളരെ പൊതുവേ കുറവായിട്ടാണ് കണ്ടു വരുന്നത്.

അതിനാലാണ് ചിട്ടയായ ഭക്ഷണ രീതി പിന്തുടരണമെന്ന് വിദഗ്ദ്ധർ ഉപദേശിക്കുന്നത്. പോഷകാഹാരം ശീലമാക്കുക എന്നത് എല്ലാവരും കാലത്തും നിശ്ചയമായും പിന്തുടരേണ്ട ഒരു ക്രമം ആണ് . ശരീരത്തിന്റെ പൊക്കം കൂടാനും അസ്ഥികളുടെ ദൃഢത വര്‍ദ്ധിപ്പിക്കുവാനും സഹായിക്കുന്ന ഭക്ഷണ ക്രമീകരണങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.
പ്രോട്ടീന്‍ കൂടുതുലായി അടങ്ങിയ പച്ചക്കറി ഇനത്തില്‍പ്പെട്ട ഒന്നാണ് ബീന്‍സ്. ഇതിന്റെ സ്ഥിരാമയ ഉപയോഗം പൊക്കം കൂടാന്‍ സഹായിക്കുമെന്നും, കൂടാതെ ഇതില്‍ അടങ്ങിയിരിക്കുന്ന ഫോലെറ്റ്, ഫൈബര്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ശാരീരിക ആരോഗ്യത്തിന് വളരെ പ്രയോജനപ്രദമാണ്.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ആണ് ചിക്കന്‍, ഇത് ശരീരത്തിലെ പേശികളെയും കോശങ്ങളെയും ശക്തിപ്പെടുത്താന്‍ വളരെയേറെ സഹായിക്കും എന്നും സ്ഥിരമായി ചിക്കന്‍ കഴിക്കുന്നവര്‍ക്ക് ഉയരം കൂടുമെന്നും കൂടുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

അതുപോലെ തന്നെ ശാരീരിക ആരോഗ്യത്തിന് ഏറ്റവും മികച്ച ഒരു ഭക്ഷണം ആണ് മുട്ട . പ്രോട്ടീന്‍ വളരെയേറെ അടങ്ങിയിരിക്കുന്നതിനാല്‍ സ്ഥിരമായി മുട്ട കഴിക്കുന്നത് പൊക്കം വര്‍ദ്ധിപ്പിക്കുകയും ഒപ്പം എല്ലുകളെ ബലപ്പെടുത്തുകയും ചെയ്യുമെന്നും പ്രായപ്പെടുന്നു.

അതുപോലെ തന്നെ ഒരു സമീകൃത ആഹാരമെന്നാണ് പാലിനെ വിശേഷിപ്പിക്കുന്നത്. പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, മാഗ്നേഷ്യം എന്നിവ പാലില്‍ ധാരളമായി അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ വികാസത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും പാല് ഗുണകരാണ്.

നിരവധി ധാതുക്കളും വൈറ്റമിനുകളുടെയും കലവറ ആണ് ബദാം. മാങ്കനീസ്, ഫൈബര്‍, മഗ്നേഷ്യം തുടങ്ങിയ ബദാമില്‍ ധാരളമായി അടങ്ങിയിരിക്കുന്നു . വൈറ്റന്‍ ഇ ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ചുരുക്കത്തില്‍, നിങ്ങള്‍ക്കോ, അല്ലങ്കില്‍ നിങ്ങളുമായി ബന്ധപ്പെട്ട ആളുകള്‍ക്കോ പൊക്കം കൂടണം എന്ന ആഗ്രഹമുണ്ടെങ്കില്‍ ഉടന്‍ തന്നെ മുകളില്‍ പറഞ്ഞ ഭക്ഷണം കഴിക്കുക പതിവാക്കേണ്ടതാണ്.
