
കോട്ടയം നഗരത്തിലെ ഒരു വീട്ടില്‍ രണ്ടുപേരെ വെട്ടിയ സംഭവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തമ്മിലുള്ള ഇടപാടുകാരുമായി ഉണ്ടായ തര്‍ക്കമാണ് ഇതിന് പിന്നില്‍ എന്നാണ് പോലീസ് നിഗമനം. എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് ആരാണെന്ന വിവരം ഇതുവരെ കിട്ടിയിട്ടില്ലന്നാണ് പൊലീസ് പറയുന്നത്. ഏറ്റുമാനൂര്‍ സ്വദേശികളായ സാന്‍ ജോസഫ്, അമീര്ഖാന് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവര്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തങ്ങളെ ആക്രമിച്ചത് ആരാണെന്നു അറിയില്ല എന്നാണ് ഇവര്‍ പോലീസ്സിനോട് പറഞ്ഞത്. ആശുപത്രി വിട്ടതിന് ശേഷം ഇവരെ വിശദമായി ചോദ്യം ചെയ്തെങ്കില്‍ മാത്രമേ ഇതിന് പിന്നിലുള്ള കാരണം കണ്ടെത്താനാകൂ എന്ന് പൊലീസ് പറയുന്നു. അക്രമം നടക്കുമ്പോള്‍ മുറിയില്‍ കയറി കതകടച്ചതിനാല്‍ അക്രമികളെ തങ്ങള്‍ തിരിച്ചറിഞ്ഞില്ലെന്നാണ് വീട്ടിലുണ്ടായിരുന്ന യുവതി പറഞ്ഞത്.
എന്നാല്‍ വാടകവീട് കേന്ദ്രീകരിച്ച് നടന്നത് അനാശാസ്യ പ്രവര്‍ത്തനങ്ങളും നീലച്ചിത്ര നിര്‍മാണവും ആണെന്നുമാണ് ഇതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ക്യാമറയും മറ്റ് ഉപകരണങ്ങളും വീട്ടില്‍ നിന്നും കണ്ടെത്തി. ഇവരുടെ ആരുടേയും മൊബൈല്‍ ഫോണുകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടന്നിരുന്നതായി വീട്ടിലുണ്ടായിരുന്ന പൊന്‍കുന്നം സ്വദേശിനി പൊലീസിനോട് പറഞ്ഞിരുന്നു.
ഇവരില്‍ പലരുടേയും കാള്‍ ലിസ്റ്റും വാട്സപ്പ് സന്ദേശങ്ങളും പോലീസ് റിട്രീവ് ചെയ്തെടുത്തിരുന്നു. ഇവരില്‍ പലരും സിനിമയിലും നിന്നും സീരിയലിലും അഭിനയിച്ചിട്ടുള്ളവരാണെന്നാണ് പുറത്തറിയുന്ന വിവരം.
അനാശാസ്യത്തിനായി പെണ്‍കുട്ടികളെയും മറ്റുള്ളവരെയും ഈ വാടക വീട്ടില്‍ എത്തിച്ചിരുന്നതായും ചിത്രങ്ങള്‍ കാണിച്ച് ആവശ്യക്കാര്‍ക്ക് യുവതികളെ എത്തിച്ചു നല്‍കിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ ഏതെങ്കിലും സെക്സ് റാക്കറ്റിൻ്റെ കണ്ണികളാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട് .