രാപ്പകലിൻ്റെ ഓര്‍മകള്‍ പങ്ക് വച്ച് ബാലചന്ദ്രമേനോന്‍.

കമല്‍ സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ ‘രാപ്പക്കൽ’, ശാരദ, മമ്മൂട്ടി, നയൻതാര എന്നിവര്‍ പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ചു പുറത്തിറങ്ങിയ ചിത്രമാണ്.  ചലച്ചിത്ര നിർമ്മാതാവും സംവിധായകനും  നടനുമായ ബാലചന്ദ്ര മേനോൻ ഈ ചിത്രത്തെക്കുറിച്ച്  റിലീസ് ചെയ്ത് 16 വർഷത്തിന് ശേഷം തന്‍റെ ഓര്‍മകള്‍ പങ്ക് വച്ചു.
മുതിർന്ന നടിയായ ശാരദയുമായി തിരശീല പങ്ക് വച്ചതിനെക്കുറിച്ചും
വരിക്കാശേരി മനയിലെ ഷൂട്ടിംഗിനെക്കുറിച്ചും അദ്ദേഹം ഓർമ്മിക്കുന്നു .

അന്തരിച്ചു പോയ പ്രശസ്ത  തിരക്കധാകൃത്ത് ടി എ റസാക്ക് തിരക്കഥയൊരുക്കി കമൽ സംവിധാനം ചെയ്ത ‘രാപ്പക്കൽ’ എന്ന ചിത്രം പുറത്തിറങ്ങിയിട്ട് 16 വർഷമായി.  ഈ ചിത്രം ശാരദാമ്മയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യം ആയി കരുതുന്നുവെന്ന് അദ്ദേഹം കുറിച്ചു. 

തീര്‍ത്തൂം ഒരു കുടുംബ പ്രമേയത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം ആയിരുന്നു ഇത്.  ഈ ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍  വരിക്കാശ്ശേരി മനആയിരുന്നെന്നും, മന  ഒരു ഉത്സവം പോലെ കലാകാരന്മാരെ ക്കൊണ്ട് നിറഞ്ഞുവെന്നും  ബാലചന്ദ്ര മേനോൻ തന്റെ പോസ്റ്റിൽ പറയുന്നു .

ഈ പ്രോജക്റ്റിനായി താന്‍ സംവിധായകൻ്റെ തൊപ്പി ഊരിമാറ്റി.   യൂണിറ്റിലെ ഒരു നടൻ മാത്രമായിരുന്നതിനാൽ തനിക്ക് വേണ്ടതിലധികം  സമയം ഉണ്ടായിരുന്നതായും അതിനാൽ എല്ലാവരുമായും പ്രത്യേകിച്ചും മമ്മൂട്ടി,ഗീതു മോഹന്ദാസ്, ശാരദാമ്മ എന്നിവരുമായി ഒരുപാട് സമയം പങ്ക് വയ്ക്കാന്‍ കഴിഞ്ഞുവെന്നും താരം ഓര്‍ക്കുന്നു. 

ധാരാളം സന്തോഷകരമായ ഓർമ്മകൾ ഇപ്പോഴും നിലനിൽക്കുന്നു.   ഷൂട്ടിംഗിനിടെ എടുത്ത അപൂർവ ചിത്രവും ബാലചന്ദ്ര മേനോൻ ഈ പോസ്റ്റിനൊപ്പം പങ്ക് വച്ചു.

കമലിന്‍റെ  സംവിധാനത്തില്‍  പുറത്തിറങ്ങിയ ‘രാപക്കൽ’ എന്ന ഈ ചിത്രത്തില്‍ ഗീതു മോഹൻദാസ്, വിജയരാഘവൻ, ജനാർദ്ദനൻ, സലിം കുമാർ, സുരേഷ് കൃഷ്ണ, താര കല്യാൺ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, ബാലചന്ദ്രൻ ചുള്ളിക്കാട്, ബാബുരാജ് എന്നിവരും അഭിനയിച്ചു.

Leave a Reply

Your email address will not be published.