മമ്മൂട്ടിയുടെ ഭീഷ്മ പര്‍വത്തെക്കുറിചച്ചുള്ള പുതിയ വാര്‍ത്തകള്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നവയാണ് !!

മലയാള സിനിമയുടെ മെഗാസ്റ്റാറായ മമ്മൂട്ടി ഗ്യാന്‍സ്റ്റര്‍ ആയി പ്രത്യക്ഷപ്പെടുന്ന ഭീഷ്മ പർവം ഉടന്‍ റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ കിട്ടുന്ന സൂചന . പ്രശസ്ത ഛായാഗ്രാഹകനും ചലച്ചിത്രകാരനുമായ അമൽ നീരദ് സംവിധാനം ചെയ്യുന്ന ഈ പ്രോജക്റ്റ് ഇപ്പോൾ അതിന്റെ ഷൂട്ടിംഗിൻ്റെ അവസാന ഘട്ടത്തിലേക്ക് എത്തി നില്‍ക്കുകയാണ് . റിപ്പോർട്ടുകൾ പ്രകാരം ഈ മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് നിർമാതാക്കൾ ചില സുപ്രധാന തീരുമാനം എടുത്തിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വാര്ത്തകള്‍.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് , 2021 ലെ ക്രിസ്മസ് സ്‌പെഷ്യൽ
റിലീസായി ഭീഷ്മ പർവം പ്രദർശനത്തിനെത്തും എന്നാണ് അറിയാന്‍ കഴിഞ്ഞത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം തിയേറ്ററില്‍ ആകും റിലീസ് ചെയ്യുക എന്നാണ് നിർമ്മാതാക്കളുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചത് .

കോവിഡിൻ്റെ രണ്ടാം തരംഗത്തിന് മുമ്പ് തിയേറ്ററുകളിൽ എത്തിയ മറ്റ് മമ്മൂട്ടി ചിത്ത്രങ്ങളുടെ മികച്ച ബോക്സ് ഓഫീസ് പ്രകടനങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍ .


ഭീഷ്മ പര്‍വം -ഒടിടി ആയി റിലീസ് ചെയ്യും എന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. നെറ്റ്ഫ്ലിക്സിന്റെ ആദ്യത്തെ മലയാള ചിത്രമാകും ഇതെന്നാണ് ആദ്യം കരുതിയത് എങ്കിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ ഇതുവരെ പുറത്ത് വന്നിട്ടില്ല.

ബിഗ് ബി, ബിലാൽ എന്നിവർക്ക് ശേഷം സംവിധായകൻ അമൽ നീരദുമായി മമ്മൂട്ടിയുമായി ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഭീഷ്മ പർവം. മമ്മൂട്ടിക്കൊപ്പം മുതിർന്ന നടി നാദിയ മൊയ്ദു, സൗബിൻ ഷാഹിർ, തെലുങ്ക് നടി അനസുയ ഭരദ്വാജ്, ലെന, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, മാല പാർവതി, വീണ നന്ദകുമാർ, എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പ്രോജക്ടിനായി ഗാനങ്ങളും ബാക് ഗ്രൌണ്ട് സ്‌കോറും ചിട്ടപ്പെടുത്തിയിരിക്കുന്നത് സുഷിൻ ശ്യാംആണ്.

Leave a Reply

Your email address will not be published.