ബിഗ് ബോസ്സ് മത്സരാര്‍ത്ഥികള്‍ വീണ്ടും കണ്ട് മുട്ടിയപ്പോള്‍.

കോവിഡ് 19 ൻ്റെ രണ്ടാം തരംഗത്തെ തുടർന്ന് ബിഗ് ബോസ് മലയാളം 3 ൻ്റെ ചിത്രീകരണം നിർത്തിവച്ചിരുന്നു . ഓൺലൈൻ പോളിംഗ് വഴി വിജയികളെ തിരഞ്ഞെടുക്കുന്ന ഗ്രാൻഡ് ഫൈനലിനായി ബിഗ് ബോസ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, മത്സരാർത്ഥികൾ അവരുടെ സൗഹൃദത്തെ സ്‌ക്രീനിൽ എന്നപോലെ തന്നെ പുറത്തും ഒരുപോലെ കാത്തു സൂക്ഷിക്കുന്നു.

വീട്ടിലെ അന്തേവാസികളായ കിടിലം ഫിറോസ്, ഭാഗ്യാലക്ഷ്മി എന്നിവരുമായി അടുത്തിടെ കണ്ടു മുട്ടിയ സന്ധ്യ മനോജ് അവര്‍ക്കൊപ്പമുള്ള തന്റെ ചിത്രം പങ്ക് വച്ചു. കാൻഡിഡ് മീറ്റിൽ നിന്ന് കുറച്ച് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സന്ധ്യ എഴുതി തങ്ങള്‍ ബിഗ്ബോസിനെക്കുറിച്ച് ചർച്ച ചെയ്തില്ലന്നും, ഒരുമിച്ച് വീണ്ടും കണ്ടു മുട്ടിയത് ഏറെ ആഘോഷിച്ചുവെന്നും, അത്തരം അത്ഭുതകരമായ സുഹൃത്തുക്കളെ തന്‍റെ ജീവിതത്തിലേക്ക് കൊണ്ടുവന്നതിന് ബിഗ്‌ബോസ്സ് മലയാളം സീസൺ 3 ന് നന്ദി പറയുന്നു എന്നും സന്ധ്യ കുറിച്ചു.

ബിഗ് ബോസ് മലയാളം 3 വീടിനുള്ളിൽ 70 ദിവസത്തോളം തുടര്‍ന്ന നർത്തകി സന്ധ്യ മനോജ് കേരള പ്രേക്ഷകർക്ക് വളരെ ചിര പരിചിത ആയി മാറിയിരുന്നു . വീട്ടിലെ സംഭവബഹുലമായ യാത്രയ്ക്ക് ശേഷം, സന്ധ്യ തന്റെ ദൈനംദിന ജീവിതത്തിന്റെ നേർ ചിത്രം പങ്ക് വച്ചുകൊണ്ട് സോഷ്യൽ മീഡിയയില്‍ വളരെ സജീവമാണ്.

ഒരേ സമയം ആരാധകരെയും അതുപോലെ തന്നെ വിമര്‍ശകരെയും താരം സൃഷ്ടിച്ചു. നേരത്തെ സന്ധ്യ മറ്റ് മത്സരാർത്ഥികളായ മജസിയ ഭാനു, ഏഞ്ചൽ തോമസ്, രമ്യ പണിക്കർ, ലെക്ഷ്മി, സജീന ഫിറോസ് എന്നിവരുമായുള്ള വീഡിയോ കാളിൻ്റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചിരുന്നു.

മല്‍സര ശേഷവും എല്ലാ മത്സരാര്‍ത്ഥികളും ഇപ്പൊഴും ഊഷ്മളമായ ബന്ധം സൂക്ഷിക്കുന്നത് സന്തോഷം നല്‍കുന്ന കാര്യം ആണെന്ന് പലരും കമന്‍റ് ചെയ്തു. ബിഗ്ഗ് ബോസ് ആരാധകരുള്ള ഫെയിസ് ബുക്ക് ഗ്രൂപ്പില്‍ ഈ ചിത്രങ്ങള്‍ നിരവധി അഭിനന്തനങ്ങള്‍ ഏറ്റു വാങ്ങി.

Leave a Reply

Your email address will not be published.