അനുശ്രീയുടെ ഏറ്റവും പുതിയ ജിം ഫോട്ടോഷൂട്ട് വേഗം വയറലായി !

വ്യക്തി എന്ന രീതിയിലും പ്രൊഫഷണല്‍ എന്ന രീതിയിലും സോഷ്യൽ മീഡിയയില്‍ ആരാധകരുമായി അപ്‌ഡേറ്റുകളിൽ പങ്ക് വയ്ക്കുന്നതില്‍ എല്ലാ കാലത്തും നടി അനുശ്രീ മുന്നില്‍ തന്നെ ആണ് .

അടുത്തിടെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിന്റെ ചില ചിത്രങള്‍ നടി ആരാധകരുയായി പങ്ക് വച്ചിരുന്നു. തന്‍റെ പ്രധാന ഫിറ്റ്നസ് ലക്ഷ്യങ്ങൾ എന്തൊക്കെ ആണെന്നും ഈ ചിത്രത്തോടൊപ്പം അവര്‍ കുറിച്ചിരുന്നു. ജിം ഫോട്ടോഷൂട്ടിൽ നിന്നും അവര്‍ പങ്ക് വച്ച ചിത്രങ്ങൾ ഏറെ വേറിട്ടതും വ്യത്യസ്തത നിറഞ്ഞതുമാണ് .

ഈ ചിത്രങ്ങളില്‍ ജിമ്മിൽ നിന്ന് വിയര്‍പ്പ് തുടക്കുന്ന നടിയുടെ വ്യത്യസ്ഥമായ മേക്ക് ഓവര്‍ നമുക്ക് കാണാം. ജിം വസ്ത്രം ധരിച്ച അനുശ്രീയുടെ ചിത്രങ്ങള്‍ മികച്ചതും ഗംഭീരവുമായാണ് എന്ന് പറയാതിരിക്കാന്‍ ആവില്ല . ഇതിനോടൊപ്പം ഇന്ന് തനിക്ക് അനുഭവപ്പെടുന്ന വേദന നാളെയുടെ ശക്തിയായിരിക്കും…

ഫിറ്റ്‌നെസിനായി താന്‍ ഇപ്പോൾ ചെലവഴിക്കുന്ന സമയം നാളെയുടെ തന്‍റെ സ്വത്തായിരിക്കും… വേദനയില്ല.. തന്‍റെ ഈ ഫിറ്റ്‌നെസ് ഫോട്ടോഷൂട്ട് സീരീസ് നിങ്ങളെയും ഫിറ്റ് ആയി തുടരാൻ പ്രചോദിപ്പിക്കുന്നതിനായിരിക്കുമെന്ന് അനുശ്രീ ഫോട്ടോകൾക്ക് അടിക്കുറിപ്പ് എഴുതി.

ലാൽ ജോസ് സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ആണ് അനുശ്രീ സിനിമയിലേക്ക് കടന്നു വരുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലുമൊന്നിച്ച ഇവരുടെ കോമ്പിനേഷനുകള്‍ ഏറെ ശ്രദ്ധ നേടി .

അടുത്തിടെ നടി സിനിമയിൽ 8 വർഷം പൂർത്തിയാക്കിയതും തുടര്‍ന്നു തന്‍റെ ആഹ്ളാദം ആരാധകരുമായി പങ്ക് വച്ചതും സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മാറ്റം അനിവാര്യതയുടെ ഭാഗമാണെന്ന അടിക്കുറിപ്പോടെ ഇപ്പോള്‍ ഇവര്‍ പങ്ക് വച്ച ചിത്രങ്ങളൊക്കെയും സമൂഹ മാധ്യമങ്ങളില്‍ ഏവരുടെയും കയ്യടി നേടി.

Leave a Reply

Your email address will not be published.